ADVERTISEMENT

വീട്ടിൽ അടച്ചിരിക്കുന്ന ക്വാറന്റീൻ ദിനങ്ങൾ ആനന്ദകരമാക്കുകയാണ് താരങ്ങൾ. അത്തരത്തിൽ അമ്മയ്ക്കൊപ്പം വീട്ടിൽ കഴിയുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം പ്രീതി സിന്റ. ഹെഡ്മസാജ് വിഡിയോയും പ്രീതി പങ്കുവച്ചു. അമ്മ തനിക്കും താൻ അമ്മയ്ക്കും ഹെഡ്മസാജ് ചെയ്തു നൽകുന്നതിന്റെ വിഡിയോയാണ് പ്രീതി പങ്കുവച്ചത്.

ഈ സമയം ഹെഡ്മസാജിനുള്ളതാണ് എന്ന കുറിപ്പോടെയാണ് വിഡിയോ. ‘വീട്ടിലിരിക്കുന്ന നമ്മുടെ ഈദിനങ്ങൾ തലതണുപ്പിക്കാം. അമ്മയ്ക്ക് നല്ലൊരു ഹെഡ് മസാജ് നൽകാം. തിരിച്ചും ആകാം. മുഹമ്മദ് റഫിയുടെ നല്ല പാട്ടുകൾ കേൾക്കാം.’– പ്രീതി സോഷ്യൽ മീഡിയയിൽ കുറിച്ചു.  #stayhome #staysafe and #champi എന്ന ഹാഷ് ടാഗോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്കു മുൻപ് തന്റെ വളർത്തുനായയ്ക്കൊപ്പം കളിക്കുന്ന വിഡിയോയും പ്രീതി ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. ഹൃദയാരോഗ്യത്തിനായുള്ള വ്യായാമത്തിൽ താനും ബ്രൂണോയും എന്ന കുറിപ്പോടെയായിരുന്നു വിഡിയോ. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. ഏതായാലും വീട്ടിലിരിക്കാൻ ലഭിക്കുന്ന ഈ സമയം പാഴാക്കാന്‍ താരങ്ങളും തയ്യാറല്ലെന്നു ചുരുക്കം.

English SummaryChampi Again In Preity Zinta's Home. This Time, She Gets One From Her Mom 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com