sections
MORE

ക്വാറന്റീനിൽ നിക്കിന് പ്രിയങ്കയുടെ പ്രണയചുംബനം; വൈറല്‍ വിഡിയോ ഏറ്റെടുത്ത് ആരാധകർ

priyanka-quaranteen
SHARE

ക്വാറന്റീൻ കാലത്തു പ്രണയം പങ്കുവച്ച്  പ്രിയങ്ക ചോപ്രയും നിക് ജോനാസും. ഇരുവരും പരസ്പരം പ്രണയ ചുംബനം നൽകുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാമാകുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ന്യൂയോർക്കിൽ ക്വാറന്റീനിൽ കഴിയുകയാണ് ഇരുവരും. 

വിഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മനോഹരം ഈ പ്രണയ ചുംബനം എന്നാണ് പലരുടെയും കമന്റുകൾ. എന്നാൽ ക്വാറന്റീൻ കാലത്തെ സ്പർശന വിലക്കും ചൂണ്ടിക്കാട്ടി ചിലർ. 

കോവിഡ്–19 ബോധവത്കരണവുമായി ബന്ധപ്പെട്ട നിരവധി വിഡിയോകൾ ഇതിനോടകം തന്നെ പ്രിയങ്ക സോഷ്യല്‍  മീഡിയയിലൂടെ  പങ്കുവച്ചിരുന്നു. സിനിമയ്ക്കും മറ്റു സാമൂഹിക ഇടപെടലുകള്‍ക്കും തൽക്കാലം  ഇടവേളയാണ്. എല്ലാവരും ഈ ദിനങ്ങളിൽ വീട്ടിൽ തന്നെ കഴിയണമെന്നും പ്രിയങ്ക അഭ്യർഥിച്ചു. 

English Summary: Love In The Time Of COVID -19: A Glimpse Of Priyanka Chopra And Nick Jonas' Quarantine PDA 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA