ADVERTISEMENT

ക്വാറന്റീൻ ദിനങ്ങൾ എങ്ങനെയെല്ലാം ആസ്വാദ്യകരമാക്കാമെന്ന ചിന്തയിലാണ് ബോളിവുഡ് താരങ്ങൾ. ഷാരുഖ് ഖാന്റെ ഭാര്യ ഗൗരി ഖാനും മകൾ സുഹാന ഖാനും അവരുടെതായ കാര്യങ്ങളില്‍ തിരക്കിലാണെന്നാണ് പുതിയ സോഷ്യൽ മീഡിയ പോസ്റ്റുകൾ‍ സൂചിപ്പിക്കുന്നത്. 

‘മേക്കപ്പ് ടിപ്സ് പഠിക്കുന്നു’ എന്ന കുറിപ്പോടെയായിരുന്നു സുഹാനയ്ക്കൊപ്പമുള്ള ഗൗരിയുടെ പോസ്റ്റ്. ഗൗരിയുടെ പോസ്റ്റിന് സ്നേഹപൂർവമുള്ള കമന്റുകളുമായി നിരവധിപേര്‍ എത്തി. ഭാവന പാണ്ഡെ, മഹീപ് കപൂർ, സീമ ഖാൻ, മനീഷ് മൽഹോത്ര എന്നീ പ്രമുഖരും മകളെയും അമ്മയെയും അവരുടെ സ്നേഹം അറിയിച്ചു. വീട്ടിലെ മേക്കപ്പ് പരീക്ഷണങ്ങളുടെ നിരവധി ചിത്രങ്ങൾ  സുഹാനയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ‘പരീക്ഷണങ്ങൾ’ എന്ന കുറിപ്പോടെയാണ് സുഹാന ചിത്രങ്ങൾ പങ്കുവച്ചത്. 

ജനതാ കർഫ്യൂവിന്റെ ഭാഗമായി ബാൽക്കണിയിൽ നിന്ന് പ്ലേറ്റിൽ തട്ടി ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്ന അമ്മയുടെ വിഡിയോയും ഗൗരി നേരത്തെ പങ്കുവച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് കൊറോണ ബോധവത്കരണവുമായി ബന്ധപ്പെട്ട് ഷാരുഖ് ഖാനും വിഡിയോ പങ്കുവച്ചിരുന്നു. എരല്ലാവരും ദയവായി വീട്ടിൽ തുടരണമമെന്നും, ഇന്ത്യയൊട്ടാകെ വൈറസിനോടു യുദ്ധം ചെയ്യുകയാണെന്നും ഷാരുഖ് വീഡിയോയിൽ പറഞ്ഞിരുന്നു. 

English Summary: Gauri Khan and Suhana Khan are ‘experimenting’ during the lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com