ADVERTISEMENT

അമ്മയില്ലാത്ത വീടിനെ കുറിച്ചോർക്കുമ്പോൾ തന്നെ മക്കൾക്ക് വേദനയായിരിക്കും. ഈ ക്വാറന്റീൻ കാലത്ത് വീട്ടിലിരിക്കുമ്പോൾ അമ്മ ശ്രീദേവിയുടെ ഓർമയിലാണ് ബോളിവുഡ് താരം ജാൻവി കപൂർ. ആരാധകരുടെ കണ്ണു നയിക്കുന്നതാണ് അമ്മയെ കുറിച്ച് ജാൻവിയുടെ വാക്കുകൾ. 

സെൽഫ് ഐസലേഷനിലൂടെ പഠിച്ച കാര്യങ്ങളാണ് ജാൻവി  ആരാധകർക്കായി പങ്കുവച്ചത്. തിങ്കളാഴ്ചത്തെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ജാൻവി പറയുന്നത് ഇങ്ങനെ: ‘എഴുതാൻ  എനിക്കിഷ്ടമാണെന്ന് ഞാൻ  ഈ കാലത്തു തിരിച്ചറിഞ്ഞു. ലോക്ഡൗണിനും മൂന്ന് ദിവസം മുൻപു തന്നെ ഞങ്ങൾ ഐസലേഷനിൽ ആയിരുന്നു. ഇപ്പോൾ  തന്നെ ഒരാഴ്ച പിന്നിട്ടു. ഇനിയും എത്ര നാൾ.’– ജാന്‍വി സോഷ്യൽ മീഡിയയിൽ കുറിച്ചു. 

 ജീവിതത്തിൽ സ്വാധീനിച്ച വ്യക്തികളെയെല്ലാം ഈ സമയത്ത് ഓർക്കുകയാണെന്നും ജാൻവി പറഞ്ഞു. തനിക്കായി എപ്പോഴും കാത്തിരിക്കാറുള്ള അച്ഛനെ കുറിച്ചും ജാൻവി  പറയുന്നുണ്ട്. മരിച്ചു പോയ അമ്മയുടെ ഡ്രസിങ്ങ് റൂമിൽ കയറുമ്പോൾ അമ്മയും മണം അറിയാറുണ്ടെന്നും ജാൻവി പറയുന്നു. ജാന്‍വിയുടെ പോസ്റ്റിന്  സ്നേഹപൂർവമുള്ള കമന്റുകളുമായി നിരവധിപേർ എത്തി. അത്രയേറെ ഭംഗിയുള്ളത് എന്നാണ് പലരു കമന്റ് ചെയ്തത്. അർജുൻ കപൂർ, സോനം കപൂർ, മോഹിത് മാർവ, മഹീപ് കപൂർ എന്നിവരും സ്നേഹം അറിയിച്ചു. 

English Summary: Janhvi Kapoor pens emotional note after one week of solitude: ‘I can still smell my mother in her dressing room’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com