ADVERTISEMENT

കുഞ്ഞുങ്ങൾക്ക് എന്തെല്ലാം സമ്മാനങ്ങൾ നൽകിയാലും മതിവരാത്തവരാണ് അമ്മമാർ. അക്കൂട്ടത്തിൽ ഒരാളാണ് ബോളിവുഡ്  താരം കരീന കപൂർ. പണം കൊണ്ട് വാങ്ങി നൽകാൻ കഴിയാത്ത എന്ത് സമ്മാനമാണ് മകൻ തൈമൂറിന് നൽകാൻ കഴിയാത്തതെന്ന ചോദ്യത്തിന് കരീന നൽകിയ മറുപടിയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. കുടുംബ ബന്ധങ്ങളെ കുറിച്ചായിരുന്നു ഈ ചോദ്യത്തിന് കരീനയുടെ മറുപടി. 

ഒരു അമേരിക്കൻ ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കരീനയുടെ പ്രതികരണം. ‘തൈമൂർ അവന്റെ മുത്തച്ഛൻ മൻസൂർ അലി ഖാനെയും അവന്റെ അമ്മയുടെ മുത്തച്ഛൻ രാജ്കപൂറിനെയും കണ്ടിട്ടില്ല. അതിന് ഒരു അവസരം കിട്ടിയില്ല. അതുമാത്രമാണ് അവന് നൽകാൻ കഴിയാതെ പോയ സമ്മാനം.’– കരീന പറഞ്ഞു. 

നിലവില്‍ കരീനയും സെയ്ഫ് അലി ഖാനും തൈമൂറും സെൽഫ് ക്വാറന്റീനിൽ വീട്ടിൽ കഴിയുകയാണ്. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ അടുത്തിടെ കരീന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സെയ്ഫ് അലിഖാനും തൈമൂറും ഗാർഡനിങ്ങിൽ ഏർപ്പെട്ടിരിക്കുന്നതിന്റെയും മറ്റും ചിത്രങ്ങളും കരീന പങ്കുവച്ചിരുന്നു. പടൗഡി കുടുംബത്തിന്റെ കുടുംബ വീട് തിരിച്ചു വാങ്ങാൻ തീരുമാനിച്ചതായി സെയ്ഫ് അലിഖാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

English Summary:Kareena Kapoor Khan was asked what she’d gift Taimur that money can’t buy, her answer will melt your heart 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com