ADVERTISEMENT

ജീവിതത്തിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയെല്ലാം മനുഷ്യൻ തോൽപ്പിക്കുന്നത് സ്നേഹത്തിലൂടെയാണ്. കളങ്കമില്ലാത്ത സ്നേഹത്തിലാണ് നമ്മൾ തോറ്റു പോകുന്നതും. അത്തരത്തിൽ സ്നേഹം നിറയ്ക്കുന്ന ഒരുചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനംകവരുന്നത്. 

ആരോഗ്യ പ്രവർത്തകരായ ദമ്പതികൾ പരസ്പരം സ്നേഹം പങ്കിടുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധ രാമനാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കൊറോണ മഹാമാരിയ്ക്കെതിരായ പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുന്നവർ എന്ന കുറിപ്പോടെയാണ് ചിത്രം. 

കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള വസ്ത്രമെല്ലാം ധരിച്ച് ആശുപത്രിക്കുള്ളിൽ ദമ്പതികൾ പരസ്പരം മുഖം കയ്യിലെടുത്തു നിൽക്കുന്ന ചിത്രമാണിത്. ‘ലോകത്തിലാകെയുള്ള ആരോഗ്യപ്രവർത്തകരെ ഈ അവസരത്തില്‍ സല്യൂട്ട്  ചെയ്യുകയാണ്. കോവിഡ്–19നെതിരെയുള്ള  പോരാട്ടത്തിൽ രാപകലില്ലാതെ പങ്കുചേരുന്നവരാണ് ഈ ദമ്പതികൾ. സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചാണ് അവർ പരസ്പരം സ്പർശിക്കുന്നതു പോലും. ഇവര്‍ കൊറോണ പോരാളികളാണ്’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഉടൻ തന്നെ നിരവധി പേർ ചിത്രം ഷെയർ ചെയ്തു. ആയിരം വാക്കുകൾ പറയുന്നുണ്ട് എന്നാണ് ചിത്രത്തിന് ചിലരുടെ കമന്റ്. ‘സ്നേഹമുള്ള ആത്മാക്കൾ. അവരുടെ ജോലിയോട് ബഹുമാനം’ എന്നാണ് മറ്റൊരാളുടെ കമന്റ്. ലോകം കൊറോണ വൈറസ് ആക്രമണത്തിൽ അകപ്പെട്ടിരിക്കുന്ന സമയത്ത് സ്വന്തം ജീവന്റെ സുരക്ഷിതത്വം പോലും നോക്കാതെ രോഗികളെ പരിചരിക്കുന്നവരാണ്  ആരോഗ്യപ്രവർത്തകർ. 2019 ഡിസംബറിൽ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരി ലോകമാകെ പടരുകയാണ്. ആയിരങ്ങളാണ് മരണത്തിനു കീഴടങ്ങിയത്. 

English Summary: Healthcare worker-couple in hazmat suits and masks share emotional moment in hospital. Viral pic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com