sections
MORE

‘മേക്കപ്പ് കണ്ട് അവൻ പേടിക്കുമെന്ന് കരുതി, എന്നെ കണ്ടതും കുതിച്ചു ചാടി നെഞ്ചിലേക്ക്’, അമ്മയനുഭവം

arya-balakrishnan
SHARE

അമ്മയെ തിരിച്ചറിയാന്‍ കുഞ്ഞിന് അടയാളൊന്നും വേണ്ട. ഏത് ഇരുട്ടില്‍ നിന്നാലും ഏത് രൂപത്തില്‍ വന്നാലും സ്വന്തം ചോരയെ അമ്മയും അതു പോലെ കുഞ്ഞും തിരിച്ചറിയും. മോഡലും നര്‍ത്തകിയുമായആര്യ ബാലകൃഷ്ണന്‍ അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ്.

ആര്യയുടെ കുറിപ്പ് വായിക്കാം

ഇന്ന് മോന്റെ BIRTHDAY ആണ്. ഇത് കഥയല്ല ഒരു നർത്തകിയുടെ ചെറിയ അനുഭവം. കുറേ സമയമുണ്ടല്ലോ ഇപ്പൊ 😂 ഈ കാണുന്ന ഫോട്ടോയിൽ എന്റെ മോന് വെറും 6 മാസം പ്രായം - നേർച്ചയായിരുന്നു ഗുരുവായൂർ അമ്പലത്തിൽ നിന്നു തന്നെ വീണ്ടും നൃത്തം ആരംഭിക്കണമെന്നുള്ളത്. അന്ന് ഈ ഫോട്ടോയിൽ കാണുന്ന പോലെ ഒരുങ്ങി കഴിഞ്ഞപ്പോൾ കുഞ്ഞിനെ പയ്യെ എന്റെ അടുത്തുന്നു മാറ്റി അച്ഛനമ്മമാർ. അമ്മാതിരി മേയ്ക്കപ്പ് ആണല്ലോ. ഈ കോലത്തില്‍ എന്നെ കണ്ടാൽ കുഞ്ഞു പേടിച്ചു കരയുമെന്നുള്ളത് 100% ഉറപ്പ് .എനിക്കാണെങ്കിൽ ഒരേ വിഷമവും ഉച്ചക്ക് തുടങ്ങിയതാ ഒരുക്കങ്ങൾ ഇനി എല്ലാം തീരുമ്പോൾ രാത്രി 8 മണിയാവും . പാല് കൊടുക്കണ്ടേ അവൻ കുഞ്ഞല്ലേ. എന്റെ 'അമ്മ ബുദ്ധിപൂർവ്വം പാൽപ്പൊടി ഒക്കെ വാങ്ങി ബാഗിൽ വച്ചിരുന്നു

മേൽപത്തൂരിൽ സന്തോഷത്തോടെ കളിക്കണമെന്നുണ്ടായിരുന്നു പക്ഷെ അന്ന് കുഞ്ഞിന്റെ കാര്യമോർത്ത് ഒരേ സങ്കടമായിരുന്നു. ഒരു 4 മണിയായപ്പോൾ എന്റെ അച്ഛൻ മോനേം കൊണ്ട് ആ വഴിയൊന്നു ചുറ്റിക്കറങ്ങാൻ വന്നു കയ്യിൽ അമ്പലപറമ്പീന്നു വാങ്ങിയ കളിപ്പാട്ടങ്ങളൊക്കെ ഉണ്ട്. അമ്മയെ കാണിക്കാതെ സമയം തള്ളിനീക്കാനുള്ള അപ്പൂപ്പന്റെ സൈക്കിളോടിക്കൽ മൂവ്. ഞാൻ മോനെ പിന്നീന്ന് കുറച്ചു നേരം നോക്കി നിന്നു. മുഖമൊന്നു കാണാൻ വല്ലാത്ത കൊതി “അമ്മേടെ ഇമ്പൂച്ചു” എന്ന് വിളിച്ചു അവൻ തിരിയുന്നതിനു മുൻപേ തൂണിനു പിന്നിൽ ഒളിച്ചു നിന്നു കാണാതിരിക്കാൻ . എങ്ങാനും കണ്ടു പേടിച്ചു കരഞ്ഞാൽ പിന്നെ അമ്പലപ്പറമ്പ് മൊത്തത്തിൽ വാങ്ങി കൊടുക്കേണ്ടി വരൂലോ അപ്പൂപ്പൻ .. എന്റെ ശബ്ദം കേട്ടതും ഒരേ കുതിപ്പും ചാട്ടവും തുടങ്ങി എന്നിട്ട് അപ്പൂപ്പനെ ഉന്തി എങ്ങനെയൊക്കെയോ എന്റെ അരികിലേക്കെത്തിച്ചു തോളിൽ C I D മൂസ പോലെ ഇരുന്നിട്ട്😂 .. ഞാൻ എന്റെ മുഖം കൈ പൊത്തി നിന്നു. ഉള്ളിൽ വല്ലാത്ത നെഞ്ചിടിപ്പുണ്ടായിരുന്നു എങ്ങാനും എന്നെ കണ്ടു കരഞ്ഞാലോ?പാവം അമ്മയെ തന്നെയല്ലേ വിളിച്ചു കരയുക വല്ലാത്തൊരു നിസ്സഹായാവസ്ഥ . മുഖം മറച്ചു നിൽക്കുന്ന എന്നെ കണ്ടതും അവൻ കുളു കുളാ ചിരിക്കാൻ തുടങ്ങി. എന്ത് രസമായിരുന്നെന്നോ കേൾക്കാൻ. കൈ മാറ്റാതെ കുറച്ചു നേരം കൂടെ ഞാൻ അങ്ങനെ തന്നെ നിന്നു ആ ചിരി കേൾക്കാൻ. അന്നേരം പെട്ടന്ന് അവൻ ചാടി എന്റെ കൈയ്യങ്ങു തട്ടി മാറ്റി. ഞാൻ ഒന്ന് ശെരിക്കും ഞെട്ടികേട്ടോ കുഞ്ഞു പേടിക്കണ്ടാ കരുതി അന്നേരം നല്ല പോലെ ഒന്ന് ചിരിച്ചു കൊടുത്തു. അതും കൂടെ ആയപ്പോൾ ഉഷാറായി. ഒന്നാലോചിച്ചു നോക്കിക്കേ ഈ രൂപത്തിൽ ഒരു വമ്പൻ ചിരി. ചുറ്റിനും നിന്നവർ വരെ ഒന്ന് പേടിച്ചു എന്റെ അമ്മയാണെങ്കിൽ കയ്യിൽ വല്ലതും ഉണ്ടെങ്കിൽ ഉറപ്പായും അതുവച്ചു എന്നെ തലക്ക് അടിച്ചേനേ. ഇമ്മാതിരി പണി ചെയ്തതിനു..പക്ഷെ

മോൻ എന്റെ നെഞ്ചിലൊട്ടു ചാടി വീണു മ്മാ മ്മാ എന്ന് കൂവി വിളിച്ചുകൊണ്ടു.. ഞാനാണേൽ ആ നേരത്ത്‌ അവനെ ഉമ്മ വെക്കാനോ കൊഞ്ചിക്കാനോ സമയം കളയാൻ നിന്നില്ല്യ. കിട്ടിയ ചാൻസിനു വേഗം ഒരു മുക്കിൽ കൊണ്ടുപോയി നല്ല പോലെ പാല് കൊടുത്തു. അവനന്നേരം മടിയിൽ കിടന്നുകൊണ്ട് എന്റെ മൂക്കുത്തി ഇളക്കാൻ നോക്കുവായിരുന്നു. കൂടെ ലിപ്സ്റ്റിക്ക് ഫുൾ തേച്ചു എന്റെ മുഖം ചളം കുളമാക്കി എന്നിട്ട് കികികികിന്നു ചിരിയോ ചിരി.. മനസ്സിലാരോ അന്നേരം ഒരു ബക്കറ്റ് ഐസ് കൊണ്ടുവന്നിട്ട തണുപ്പുണ്ടല്ലോ. ആ ഒരു ഫീലായിരുന്നു കണ്ണിൽ പൈപ്പ് തുറന്നിട്ട പോലെ കണ്ണുനീരും.  അങ്ങനെ വീണ്ടും റീ മേക്കപ്പ് ചെയ്തു മേല്പത്തൂരിൽ ഭംഗിയായി ഒരു മണിക്കൂർ കളിച്ചു ഇടയിലെ ഗ്യാപ്പിൽ പീക്കിരി വന്നങ്ങു വിശപ്പു മാറ്റി സ്ഥലം വിടും. ആഗ്രഹിച്ചിരുന്നതിലും ഒരുപാട് ഏറെ സന്തോഷത്തോടെയാ ഞാനന്ന് കളിച്ചേ .. അന്നെനിക്ക് മനസിലായ ഒന്നുണ്ട്

'അമ്മ - അത് വെറും ഒരു രൂപമല്ല - ആയിരുന്നെങ്കിൽ മോൻ അന്ന് എന്നെ തിരിച്ചറിയില്ലായിരുന്നു .. അന്നെന്റെ മടിയിൽ കിടക്കുമ്പോൾ ലോകം കയ്യടക്കിയ സന്തോഷമുണ്ടായിരുന്നു ആ കുഞ്ഞി മുഖത്ത് കൂടെ എനിക്കും .ഇന്നും നാട്ടിൽ പോകുമ്പോൾ പലരും ചോദിക്കാറുണ്ട് ഡാൻസുകാരി കുഞ്ഞിനെ മര്യാദക്ക് നോക്കുന്നുണ്ടോ ?? അതിനുള്ള സമയമുണ്ടോ ??ഞാൻ അമ്മയാണ്” …

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA