ADVERTISEMENT

കൊറോണക്കാലത്ത് വിവാഹങ്ങൾ വളരെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രം നടത്തുകയാണ് ലോകം. യുഎസിലെ മിനെസോട്ട സ്വദേശിയായ ഷോണ വാര്‍ണര്‍ എന്ന പെണ്‍കുട്ടിയുടെ വിവാഹം ഏപ്രില്‍ ഇരുപത്തിയഞ്ചിനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിനിടെയാണ് കൊവിഡ് മൂലം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.  എന്നാൽ തന്റെ പ്രിയപ്പെട്ട മുത്തശ്ശിയെ കൂടി വിവാഹത്തിന് കൂട്ടാനായി കരുതിയിരുന്നപ്പോഴാണ് അവർ ഹൈറിസ്ക്ക് വിഭാഗത്തിലാണെന്നറിയുന്നത്.

ഇത്തരത്തില്‍ തന്‍റെ വിവാഹ ദിനത്തില്‍ മുത്തശ്ശിയുണ്ടാകണമെന്ന് ആഗ്രഹിച്ച ഒരു പെണ്‍കുട്ടിയും അതിന് അവള്‍ കണ്ടെത്തിയ വഴിയുമാണ് ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്‍റെ വിവാഹത്തിന് മുത്തശ്ശി ജാനിസ് കൂടിയുണ്ടാകണമെന്ന് അവള്‍ ആഗ്രഹിച്ചെങ്കിലും അവര്‍ക്ക് വരാന്‍ കഴിയില്ലായിരുന്നു.

അവര്‍ 'റിസ്‌ക്ഗ്രൂപ്പ്' വിഭാഗത്തില്‍പ്പെടുന്നതു കൊണ്ട് ക്വാറന്‍റീനിലായിരുന്നു. അങ്ങനെയാണ്  റാപിഡ് റിക്കവറി അക്വാറ്റിക് സെന്‍ററില്‍ കഴിയുന്ന മുത്തശ്ശിയെ വിവാഹ വസ്ത്രത്തില്‍ പോയി കാണാന്‍  ഷോണ തീരുമാനിക്കുന്നത്. ചില്ലുവാതിലിനിപ്പുറം നിന്ന് ഷോണയും  വരനും  മുത്തശ്ശിയെ കണ്ട് അനുഗ്രഹം വാങ്ങി. നല്ല വസ്ത്രമൊക്കെ ധരിച്ചാണ് മുത്തശ്ശി അവരെ കാണാന്‍ വാതിലിനിപ്പുറം കാത്തിരുന്നത്.  അക്വാറ്റിക് സെന്‍റര്‍ പങ്കുവെച്ച ഇവരുടെ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com