ADVERTISEMENT

കോവിഡ് കാലത്തും ആഹ്ലാദ വാർത്തയായി രാജകുമാരിയുടെ അഞ്ചാം ജൻമദിന ആഘോഷം. വില്യം രാജകുമാരന്റെയും കേറ്റ് മിഡിൽടണിന്റെയും മകൾ ഷാർലറ്റ് രാജകുമാരിക്കാണ് 5 വയസ് തികഞ്ഞത്. കാര്യമായ ആഘോഷങ്ങളുണ്ടായിരുന്നില്ലെങ്കിലും ഷാർലറ്റിന്റെ നാലു പുതിയ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് കുടുംബം ആഘോഷം ഗംഭീരമാക്കിയത്. 

കഴിഞ്ഞമാസം കേറ്റ് മിഡിൽടൺ തന്നെയാണ് ചിത്രങ്ങൾ എടുത്തത്. വടക്കൻ ബ്രിട്ടനിലെ സന്ദ്രിഗാം എസ്റ്റേറ്റിൽ ചെലവഴിച്ച നാളുകളിലാണ് ചിത്രം എടുത്തത്. ഒറ്റുപ്പെട്ടുപോയ പ്രദേശ വാസികൾക്ക് നൽകാനുള്ള ഫുഡ് പാക്കറ്റുകൾ തയാറാക്കുന്ന ജോലിയിലായിരുന്നു അപ്പോൾ കുടുംബം. ജന്മദിനത്തിന് ആശംസ അറിയിച്ച എല്ലാവർക്കും നന്ദിയറിച്ച രാജകുടുംബം ഷാർലറ്റിന്റെ ചിത്രമാണ് എല്ലാവർക്കുമുള്ള സമ്മാനം എന്നാണ് അറിയിച്ചിരിക്കുന്നത്. 

ഷാർലറ്റ് രാജകുമാരിയുടെ മുതുമുത്തശ്ശിയായ എലിസബത്ത് രാജ്ഞിയുടെ 94–ാം ജൻമദിനം കഴിഞ്ഞ ദിവസമാണ് ബ്രിട്ടൻ ആഘോഷിച്ചത്. കോവിഡ് കാലമായതിനാൽ അന്നും ആഘോഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. രാജ്യവ്യാപകമായ ലോക്ഡൗണിലൂടെ കടന്നുപോകുകയാണ് ഇപ്പോൾ ബ്രിട്ടൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com