ADVERTISEMENT
reply-jaya

മാതൃദിനത്തിൽ അമ്മമാരെ കുറിച്ച് മക്കൾ എഴുതിയ വൈകാരികമായ പോസ്റ്റുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ. അമ്മയെ കുറിച്ചുള്ള വൈകാരിക വാക്കുകൾ നിറയുന്ന പോസ്റ്റിട്ടവരിൽ ഒരാളാണ്  ബോളിവുഡ് താരം അഭിഷേക്  ബച്ചനും. അഭിഷേകിന്റെ വൈകാരിക കുറിപ്പിന് അമ്മ ജയ ബച്ചൻ നൽകിയ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. 

മാതൃദിനത്തിലെ എന്റെ വൈകാരിക വാക്കുകൾക്ക് അമ്മയുടെ മറുപടി എന്ന  കുറിപ്പോടെയാണ് അഭിഷേക് ചിത്രം പങ്കുവച്ചത്. "Dragon mom corner" എന്ന ക്യാപ്ഷനോടെയുള്ള ചിത്രമാണ് ജയ മകന് അയച്ചത്. മാതൃദിനത്തിൽ "Maa. Happy Mother's Day" എന്ന കുറിപ്പോടെ അമ്മ ജയ ബച്ചനൊപ്പമുള്ള ചിത്രം. അഭിഷേകിന്റെ ചിത്രത്തിനു താഴെ കമന്റുമായി സഹോദരി ശ്വേതയും എത്തി. അമ്മയും സഹോദരനും ഒരുമിച്ചുള്ള ചിത്രത്തിനു താഴെ ശ്വേതയുടെ കമന്റ്  ഇങ്ങനെ: ‘അമ്മ എത്ര ചെറുപ്പമാണ്’.

സഹോദരൻ അഭിഷേക് ബച്ചനും മാതാവ് ജയ ബച്ചനും ഒപ്പമുള്ള മനോഹരമായ കുടുബ ചിത്രവും  ശ്വേത സോഷ്യൽ  മീഡിയയിൽ പങ്കുവച്ചു. അമ്മമാരും മുത്തശിമാരും എല്ലായിപ്പോഴും ശരികളാണ് എന്ന കുറിപ്പോടെയാണ് ശ്വേത ചിത്രം പങ്കുവച്ചത്. എന്നും എപ്പോഴും സന്തോഷമായിരിക്കട്ടെ എന്നാണ് പലരുടെയും കമന്റുകൾ.

English Summary: Jaya Bachchan's Caustic Reaction To Abhishek's "Emotional" Mother's Day Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com