ADVERTISEMENT

കോവിഡ് കാലത്ത് ഏറെ പ്രചാരം നേടിയ വിർച്വൽ സമ്മേളനങ്ങൾ പലപ്പോഴും ചിരിക്കുള്ള വകയും ലോകത്തിന് നൽകാറുണ്ട്. യെമന് സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ ഉൾപ്പടെ പങ്കെടുത്ത സമ്മേളനത്തിലാണ് രസമുള്ള കാഴ്ചയുണ്ടായത്.

യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി സംസാരിക്കുന്നതിനിടെ  മകൻ ലാപ്ടോപിന് മുന്നിലേക്ക് ഓടിയെത്തി. മെല്ലെ അമ്മയുടെ തോളിലേക്ക് തല ചായ്ക്കാൻ തുടങ്ങി. സ്ക്രീനിലുള്ളവരെ നോക്കി.  പെട്ടെന്ന് മകനോട് അപ്പുറത്തേക്ക് പോകൂവെന്ന് മെല്ലെ പറഞ്ഞു. രംഗം കണ്ട യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പൊട്ടിച്ചിരിച്ചു. മറ്റുള്ളവർക്കും ചിരിയടക്കാനായില്ല. റീം തന്നെ ചിരിച്ചു കൊണ്ട് ക്ഷമാപണം നടത്തിയ ശേഷമാണ് സംസാരം തുടർന്നത്.മകൻ ഹസയാകട്ടെ ഒളിഞ്ഞുനോട്ടം കൊണ്ട് താരമായതിന്റെ ജാഡ ലേശമില്ലാതെ വീണ്ടും എത്തിനോക്കി മറയുകയും ചെയ്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com