ADVERTISEMENT

ഊഷ്മളമായ സ്നേഹ ബന്ധം ആഗ്രഹിക്കുന്നവരാണ് നമ്മൾ. പ്രത്യേകിച്ചും ദാമ്പത്യ ജീവിതത്തിൽ. എന്നാല്‍ പലപ്പോഴും തുടക്കത്തിലെ മനോഹാരിത പല ബന്ധങ്ങളിലും കാണില്ല. ദാമ്പത്യം ശിഥിലമാകുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെയാണ്. ബന്ധങ്ങൾ തകരാൻ പലകാരണങ്ങളും കാണും. ചിലപ്പോൾ എത്ര പരിശ്രമിച്ചാലും ബന്ധങ്ങൾ പഴയപോലെ നിലനിർത്താൻ സാധിച്ചെന്നു വരില്ല. ആരോഗ്യകരമായ ബന്ധത്തിൽ അധികം പ്രയത്നിക്കേണ്ടി വരില്ല. കാരണം പങ്കാളികൾ തമ്മിലുള്ള വിശ്വാസമാണ് പ്രധാന ഘടകമെന്ന് തിരിച്ചറിഞ്ഞാൽ ജീവിത വിജയം സുനിശ്ചിതമാണെന്നാണ് ആദ്യം അറിയേണ്ട കാര്യമെന്നാണ് മനഃശാസ്ത്ര പഠനങ്ങൾ പറയുന്നത്. 

പരസ്പരമുള്ള ബന്ധത്തേക്കാൾ പങ്കാളിയെ മനസ്സിലാക്കുക എന്നതാണ് പ്രധാന കാര്യം. പലപ്പോഴും ഭൂരിഭാഗവും വിവാഹം കഴിച്ചു പോയില്ലേ എന്ന ധാരണയിൽ മുന്നോട്ടു പോകുന്നവരാണ്.  പരസ്പരം സംതൃപ്തരാണോ എന്ന ചോദ്യത്തിന് അല്ലെന്നു തന്നെയായിരിക്കും പലരുടെയും സത്യസന്ധമായ ഉത്തരം. ദാമ്പത്യ  ബന്ധത്തിൽ യഥാർഥത്തിൽ നിങ്ങളും നിങ്ങളുടെ പങ്കാളിയും സംതൃപ്തരാണോ? അറിയാൻ ചില മാർഗങ്ങളുണ്ട്. 

ആരോഗ്യകരമായ ബന്ധങ്ങളുടെ ‌ലക്ഷണങ്ങൾ

1. പങ്കാളികൾ പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു പറയും. സത്യസന്ധമായും സ്വതന്ത്രമായും എല്ലാകാര്യങ്ങളും തുറന്നു പറയാൻ അവർക്കു സാധിക്കും. 

2. വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം. ഭാര്യയാണെന്നോ ഭര്‍ത്താവാണെന്നോ തരത്തിലുള്ള അവകാശം സ്ഥാപിക്കാതെ ജീവിക്കുക എന്നതാണ് പ്രധാനം. ഇത്തരം അവകാശങ്ങൾ സ്ഥാപിക്കുന്നതിലൂടെ നിങ്ങൾക്ക് സ്നേഹം നേടാനോ ഇല്ലാതാക്കാനോ സാധിക്കില്ല

3. ചിലകാര്യങ്ങളില്‍ നിങ്ങൾക്ക് പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. നിങ്ങളുടെ അഭിപ്രായ വ്യത്യാസം ശരിയായ രീതിയില്‍ അറിയിക്കുക. പങ്കാളിക്ക് പറയാനുള്ളത് കേൾക്കുകയും വേണം

4. ചർച്ചകൾക്ക് ശേഷം ഒരുമിച്ച് മാത്രം വിഷയത്തിൽ തീരുമാനം എടുക്കണം. 

5. നിങ്ങളുടെ പങ്കാളിയുടെ ഭാഗത്തു നിന്നുള്ള മാറ്റം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ ഭാഗത്തെ വീഴ്ച എന്നാണെന്ന് നിങ്ങൾക്ക് മനസ്സിലാകണം. അതിനായി പങ്കാളിയുമായി തുറന്നു സംസാരിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com