ADVERTISEMENT

ദാമ്പത്യ ജീവിതത്തിൽ നിന്നും പുരുഷനും സ്ത്രീയും പ്രതീക്ഷിക്കുന്നത് തികച്ചും വ്യത്യസ്തമായ കാര്യങ്ങളായിരിക്കും. ഇത് പരസ്പരം മനസ്സിലാക്കിയാൽ മാത്രമാണ് ജീവിതം മനോഹരമാകുന്നത്. പ്രണയത്തിലും ജീവിതത്തിലും സ്ത്രീകളും പുരുഷൻമാരും തിരയുന്നതും വ്യത്യസ്തമായ കാര്യങ്ങളായിരിക്കും. ജീവിതത്തിൽ ഊഷ്മളമായ സത്രീ–പുരുഷ ബന്ധം നിലനിർത്താൻ പ്രധാനമായും ഈ രഹസ്യങ്ങൾ അറിയണമെന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. കൂടാതെ പൊതുവായ ധാരണയിൽ നിന്നും എത്രയോ വ്യത്യതസ്തമായിരിക്കും പങ്കാളിയുടെ ചിന്ത എന്ന് മനസ്സിലാക്കേണം. അതുകൊണ്ടു തന്നെ അവരെ കൃത്യമായി മനസ്സിലാക്കിയായിരിക്കണം ജീവിതം. 

പുരുഷൻമാരെക്കാൾ കൂടുതൽ റൊമാന്റിക്കായിരിക്കും സ്ത്രീകൾ എന്നൊരു ധാരണ പൊതുവെ നമുക്കുണ്ട്. എന്നാൽ യഥാർത്ഥത്തിൽ കാര്യങ്ങൾ അങ്ങനെയാണോ...? പ്രണയത്തിന്റെ കാര്യത്തിൽ സ്ത്രീകളെ പോലെയോ അതിലുപരിയോ ആണ് പുരുഷൻമാരെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. സ്ത്രീകളെക്കാൾ വേഗത്തില്‍ ആദ്യകാഴ്ചയിൽ തന്നെ അവരിൽ പ്രണയമുണ്ടാകുന്നു എന്നാതാണ് വസ്തുത. 

സ്വന്തം പങ്കാളിയില്‍ എങ്ങനെയാണ് ഇഷ്ടം തോന്നുന്നതെന്ന കാര്യത്തിൽ ശാരീരിക ആകർഷണത്തിനായിരിക്കും ഭൂരിഭാഗം പുരുഷന്മാരും പ്രാധാന്യം നൽകുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത് പുരുഷൻമാരെ പോലെ തന്നെ ബാഹ്യസൗന്ദര്യത്തിനും ശാരീരിക ആകർഷണത്തിനും പ്രാധാന്യം നൽകുന്നവരാണ് സ്ത്രീകളും. ഏറ്റവും പുതിയതായി നടത്തിയ ആറു പഠനങ്ങളിൽ കോളജ് വിദ്യാർഥികളുടെ സ്പീഡ് ഡയറ്റിങ്ങ് വിഷയമാക്കിയപ്പോൾ അതിൽ ശരീരിക ആകർഷണം തന്നെയായിരുന്നു പ്രധാന ഘടകം. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും ശരാരീരികാകർഷണത്തിന് പ്രാധാന്യം നൽകുന്നു എന്നതാണ് പുതിയകാലത്തെ യാഥാർഥ്യം. 

ലൈംഗികതയാണ് മറ്റൊരു പ്രധാന ഘടകം. കാഷ്വൽ സെക്സിന് പുരുഷൻമാരാണ് മുൻകൈയെടുക്കുക എന്ന മിഥ്യാ ധാരണ പൊതുവെ നമ്മുടെ സമൂഹത്തിലുണ്ട്. തനിക്ക് ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുണ്ടെന്ന് പുരുഷൻമാർ പല സർവെകളിലും തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം ലൈംഗീകതയോ പങ്കാളികളെ കുറിച്ചുള്ള വിവരങ്ങളോ പലപ്പോഴും തുറന്നു പറയാൻ അവർ തയാറാകില്ല. അതുകൊണ്ടു പലസര്‍വേകളിലും യഥാർഥ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ അടുത്തിടെ നടത്തിയ ചില നുണ പരിശോധനകളിലൂടെ പുരുഷനെ പോല ഒന്നിൽ കൂടുതൽ ലൈംഗിക പങ്കാളികളുള്ളവരാണ് സ്ത്രീകളും. അതുകൊണ്ടു തന്നെ കാഷ്വൽ ലൈംഗികതയ്ക്ക് പുരുഷനെ പോലെ തന്നെ താത്പര്യമുള്ളവരാണ് സ്ത്രീകളും. പക്ഷേ, സ്ത്രീകളെ സംബന്ധിച്ച് സാഹചര്യങ്ങൾ ശരിയായിരിക്കണം. പൂർണമായി സുരക്ഷിതത്വമുണ്ടെന്ന ബോധ്യമുണ്ടെങ്കിൽ മാത്രമാണ് സ്ത്രീകൾ തിരഞ്ഞെടുക്കുന്നതെന്നാണ് വ്യത്യാസം. 

കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ സ്ത്രീകളെക്കാൾ കുറച്ചുകൂടി മുകളിലാണ് പുരുഷനെന്ന പൊതുധാരണ  വിഡ്ഢിത്തമാണ്. അത്തരം കാര്യങ്ങളിൽ ലിംഗവ്യത്യാസം ഒരു ഘടകമേ അല്ല. ഓരോ വ്യക്തിയെയും  ആശ്രയിച്ചിരിക്കും. അതിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. വ്യക്തികളുടെ പ്രായോഗിക ബുദ്ധിയെയും മാനസിക ബലത്തെയും ആശ്രയിച്ചായിരിക്കും അത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com