ADVERTISEMENT

ആഡംബര വിവാഹത്തിന്റെ കാലത്ത് ഇതാ നന്മ നിറഞ്ഞൊരു കല്യാണം. തന്റെ മാതാപിതാക്കൾ തനിക്ക് വേണ്ടി കരുതിവച്ചിരുന്ന സ്വർണം കൊണ്ട് പാവപ്പെട്ട 10 പെൺകുട്ടികൾക്ക് വിവാഹം നടത്തി കൊടുക്കാൻ മനസ്സുകാണിച്ച പെൺകുട്ടിയാണ് നന്മ കൊണ്ട് ഏവരുടേയും ഹൃദയം നിറയ്ക്കുന്നത്. സോഷ്യൽ മീഡിയയാണ് പേരറിയാത്ത ആ പെൺകുട്ടിയുടെ നന്മക്കഥ ലോകത്തോടു പങ്കുവച്ചത്. തന്റെ വിവാഹപ്പന്തലിൽവച്ചുതന്നെ അവരുടെ വിവാഹം നടത്തിക്കൊടുക്കാൻ മനസ്സ്‌ കാണിക്കുകയായിരുന്നു നവവധുവും പിതാവും. പെൺകുട്ടിയുടെ നന്മയ്ക്ക് പൂർണ്ണമനസ്സോടെ പിന്തുണ നൽകിയ ബന്ധുക്കളും നന്മയിൽ കണ്ണികളായി. ഹമീദ് അഴിക്കോട് എന്ന വ്യക്തിയാണ് അനുകരണീയമായ ഈ മാതൃകയുടെ കഥ ലോകത്തെ അറിയിച്ചത്.

കുറിപ്പിന്റെ പൂർണരൂപം

തന്റെ മാതാപിതാക്കൾ തനിക്ക് വേണ്ടി കരുതിവച്ചിരുന്ന സ്വർണം കൊണ്ട് പാവപ്പെട്ട 10 പെൺകുട്ടികൾക്ക് വിവാഹം നടത്തി കൊടുക്കാൻ മനസ്സുകാണിക്കുകയും, തന്റെ വിവാഹപ്പന്തലിൽവച്ചുതന്നെ അവരുടെ വിവാഹവും നടത്തിക്കൊടുക്കുകയും വിശാലമനസ്കയായ ഒരു പെൺകുട്ടിയും. മകളുടെ ആഗ്രഹത്തിന് പൂർണ്ണമനസ്സോടെ സമ്മതം നൽകിയ മാതാപിതാക്കളും

വിവാഹം ആഡംബരമാക്കാൻ ആളുകൾ മത്സരിക്കുന്ന ഇക്കാലത്ത് നന്മ നിറഞ്ഞ മനസ്സുള്ള ഈ പെൺകുട്ടിയും മാതാപിതാക്കളും എല്ലാവർക്കും മാതൃകയാകട്ടെ.നന്മനിറഞ്ഞ ആ പെൺകുട്ടിക്കും കുടുംബത്തിനും എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com