ADVERTISEMENT

ആരാധകരെ കണ്ണീരിലാഴ്ത്തിയായിരുന്നു ബോളിവുഡ് താരം ഇർഫാൻ ഖാൻ ഈ ലോകത്തോട് വിട പറഞ്ഞത്. ഇർഫാൻ വിടപറഞ്ഞിട്ട് രണ്ടുമാസം പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ വേർപാടുണ്ടാക്കിയ ശൂന്യതയിലാണ് കുടുംബവും ആരാധകരും. സ്ക്രീനില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിൻവാങ്ങൽ ആരാധകരെ  ദുഃഖത്തിലാഴ്ത്തി. ഇപ്പോൾ ഇർഫാന്റെ ഓർമകൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഭാര്യ സുതപ സിക്ദർ. 

ഇർഫാന്‍ ഖാന്റെയും മകൻ ബബിൾ ഖാന്റെയും പഴയകാല ചിത്രങ്ങളാണ് സുതപ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ബംഗാൾ സന്ദർശന സമയത്തെതാണ് ചിത്രങ്ങൾ. ‘ആ നല്ലദിനങ്ങളിൽ ഒന്ന്. വടക്കൻ ബംഗാളിലായിരുന്നു എന്റെ ബാല്യം. ആ നദീ തിരത്ത് ജീവിക്കാനാണ് ആഗ്രഹം. അവിടത്തെ മഴക്കാലം അതിമനോഹരമാണ്. അവിടമാകെ സുഗന്ധം പരക്കും.  ഈർപ്പമുള്ള കാറ്റു വീശും. ടീസ്റ്റ വെറും ഒരു നദി മാത്രമല്ല. അതൊരു വലിയ കഥയാണ്. ഇർഫാനും ബബിളിനുമൊപ്പം ഒരിക്കൽ അവിടം സന്ദർശിച്ചു. ഒരിക്കൽ കൂടി അവിടേക്കു പോകുന്നതിനെ കുറിച്ച് എങ്ങനെയാണ് ഞാൻ ചിന്തിക്കുക?’– സുതപ കുറിച്ചു.

ഇർഫാന്റെ മരണവിവരം ഹൃദയഭേദകമായ കുറിപ്പോടെയായിരുന്നു സുതപ ആരാധകരെ അറിയിച്ചത്.‘ഒരുകുടുംബത്തിന്റെ മാത്രം നഷ്ടമായി എനിക്കിത് നിങ്ങളെ അറിയിക്കാനാകില്ല. ഞങ്ങൾക്കൊപ്പം ലക്ഷക്കണക്കിനു ജനങ്ങൾ ഈ നിമിഷം കരയുന്നുണ്ട്. അദ്ദേഹം നമ്മെ പഠിപ്പിച്ച പോലെ ആത്മധൈര്യത്തോടെ നാം ഈ യാഥാർഥ്യം ഉൾക്കൊള്ളണം.’– സുതപ സോഷ്യൽ മീഡിയയിൽ കുറിച്ചു. മകന്‍ ബബിൾ ഖാനും ഇർഫാന്റെ സന്തോഷത്തോടെയുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com