sections
MORE

പ്രണയിക്കുന്നതു കൊള്ളാം; പക്ഷേ, ആ അമേരിക്കാരിയെ ശ്രദ്ധിക്കണം: ഹാരിക്ക് വില്യമിന്റെ ഉപദേശം

BRITAIN-ROYALS-WEDDING-EUGENIE-CEREMONY
ബ്രിട്ടീഷ് രാജകുമാരൻമാരായ വില്യമും ഹാരിയും ഭാര്യമാരായ കേറ്റ് മിഡിൽടണിനും മേഗൻ മാർക്കിളിനും ഒപ്പം. ചിത്രം∙ എഎഫ്പി
SHARE

‘പ്രണയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, ആ അമേരിക്കക്കാരിയെ കുറച്ചു ശ്രദ്ധിക്കുന്നതാണു നല്ലത്. അവരുടെ ഉദ്ദേശ്യങ്ങൾ നല്ലതാണോയെന്ന് ഒന്നുകൂടി നോക്കുക’. ബ്രിട്ടിഷ് രാജകുടുംബത്തിലെ ഹാരി രാജകുമാരന് ഈ ഉപദേശം നൽകിയത് അപരിചിതരോ ഭരണ തലത്തിലുള്ളവരോ അല്ല. സഹോദരൻ വില്യം രാജകുമാരൻ തന്നെയാണ്. അമേരിക്കൻ നടിയും മോഡലുമായ മേഗൻ മാർക്കിളുമായി ഹാരി അടുപ്പത്തിലായിരുന്ന കാലത്താണ് അദ്ദേഹത്തിന് സഹോദരൻ ഉപദേശം കൊടുത്തതത്രേ. സഹോദരന്റെ വാക്കുകൾ ഹാരിയെ വല്ലാതെ മുറിവേൽപിക്കുകയും ചെയ്തത്രേ. ഈ വിവരം ഉൾക്കൊള്ളുന്ന ഒരു പുസ്തകം ഇപ്പോൾ ബ്രിട്ടനിൽ വലിയ കോളിളക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. രാജകുമാരൻമാരുടെ ജീവചരിത്രം പറയുന്ന പുസ്തകം പത്രങ്ങളിലൂടെ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നുമുണ്ട്. 

പരമാവധി സമയമെടുത്തുമാത്രമേ ആ അമേരിക്കകാരിയെ അടുപ്പിക്കാവൂ എന്നാണത്രേ ഹാരിയെ സഹോദരൻ ഉപദേശിച്ചത്. ഫൈൻഡിങ് ഫ്രീഡം എന്ന പുസ്തകത്തിലാണ് രാജകുടുംബത്തിൽ വീണ്ടും സംഘർഷം സൃഷ്ടിക്കാൻ ശേഷിയുള്ള വെളിപ്പെടുത്തലുകളുള്ളത്. എന്നാൽ ഹാരിയും മേഗനും പുസ്തകത്തിന്റെ പ്രസിദ്ധീകരണകാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയാണ്. തങ്ങളോടു ചോദിച്ചിട്ടോ തങ്ങളെ അഭിമുഖം നടത്തിയിട്ടോ അല്ല പുസ്തകം എഴുതിയതെന്നും തങ്ങൾക്ക് പുസ്തകത്തിലെ ഒരു വിവരത്തിലും ഒരു ബന്ധവുമില്ലെന്നും കൂടി അവർ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ വിവാദങ്ങൾ ഒടുങ്ങുന്നില്ല. അമേരിക്കൻ മോ‍ഡലായ മേഗൻ മാർക്കിളിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവാദം ബ്രിട്ടിഷ് രാജകുടുംബത്തിനും തലവേദനയായിരിക്കുകയാണ്. 

ഇത്തരമൊരു ബന്ധത്തിന്റെ ആവശ്യമുണ്ടെന്നു നിനക്കു തോന്നുന്നുണ്ടോ. ഇത്ര വേഗത്തിൽ വേണമായിരുന്നോ ഈ ബന്ധം: മേഗനെക്കുറിച്ച് ഹാരിയോട് വില്യം ഇങ്ങനെയാണത്രേ ചോദിച്ചത്. നന്നായി അറിഞ്ഞതിനു ശേഷം മാത്രം മതി ആ പെൺകുട്ടിയുമായി ബന്ധമുണ്ടാക്കാൻ എന്നും അദ്ദേഹം ഹാരിയെ സ്നേഹപൂർവം ഉപദേശിച്ചെന്നാണ് പുസ്തകം പറയുന്നത്. 

ബ്രിട്ടിഷ് രാജകുടുംബത്തിൽ നിന്നും വേർപെട്ട ഹാരിയും മേഗനും മകൻ ആർച്ചിയുമൊത്ത് നിലവിൽ അമേരിക്കയിലെ ലൊസാഞ്ചൽസിലാണ് താമസിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ബ്രട്ടിഷ് രാജകുടുംബവുമായി ബന്ധപ്പെട്ട പദവികൾ ത്യജിക്കാൻ ഇരുവരും തീരുമാനിച്ചതും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കു കാലെടുത്തുവച്ചതും. 

2018 മേയ് മാസത്തിലായിരുന്നു ലോകത്തെ അതിശയപ്പെടുത്തി ഹാരിയും മേഗനും ആഡംബരച്ചടങ്ങിൽ വിവാഹം കഴിക്കുന്നത്. പാരമ്പര്യത്തിന്റെയും യാഥാസ്ഥിതികതയുടെയും കേന്ദ്രം എന്നു പറയാവുന്ന ബ്രിട്ടിഷ് കൊട്ടാരത്തിലേക്ക് ഹോളിവുഡിന്റെ ഗ്ലാമർ കയറിവന്ന രംഗം കൂടിയായിരുന്നു വിവാഹച്ചടങ്ങുകൾ.

English Summary: Prince Harry Took Offence At Brother's Advice On Wife Meghan, Says Book

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA