ADVERTISEMENT

ലോകമാകെ കോവിഡ്– 19 എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട് മാസങ്ങളാകുന്നു. നിരവധിപേർക്ക് ഉറ്റവരെ നഷ്ടമായി. ദിനംപ്രതി ലക്ഷക്കണക്കിന് രോഗികൾ. അങ്ങനെ കടന്നു പോകുകയാണ്  ഈ ദുരിതകാലം. ഇതിനിടെ വല്ലപ്പോഴും എത്തുന്ന ചില സന്തോഷങ്ങളുണ്ട്. ക്വാറന്റീൻ കഴിഞ്ഞ് വീട്ടിലെത്തുമ്പോഴുള്ള കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

മഹാമാരിയുടെ കാലത്ത് കാത്തിരിപ്പിന് 'ക്വാറന്റീന്‍ കാലം' എന്നു കൂടി അര്‍ത്ഥമുണ്ട്. നമുക്ക് പ്രിയപ്പെട്ടവരെ കോവിഡെന്ന മഹാമാരി ക്വാറന്റീന്‍ കൂട്ടിനകത്ത് ഒറ്റപ്പെടുത്തുന്നതു പോലെ സങ്കടകരമായ കാഴ്ച മറ്റൊന്നില്ല. അമ്മയെ മകനില്‍ നിന്നകറ്റുന്നു, ഭാര്യയെ ഭര്‍ത്താവില്‍ നിന്നും അകറ്റുന്നു. ഒടുവില്‍ രോഗമില്ലെന്ന ശീട്ടുമായി വീട്ടുപടിക്കല്‍ എത്തും വരെ നീളും ആ കാത്തിരിപ്പ്.

ഇവിടെയിതാ ഒരുമാസം മകനെ പിരിഞ്ഞിരുന്ന അമ്മയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്. ക്വാറന്റിന്‍ കാലാവധി കഴിഞ്ഞ് തന്റെ കണ്‍മണിക്കരികില്‍ എത്തുകയാണ് വൈറലാകുന്ന ദൃശ്യങ്ങളിലെ അമ്മ. അമ്മയെ കണ്ടതും കണ്‍മണി ഓടി നെഞ്ചിലേക്കു ചായുന്നു. ഒരേസമയം കണ്ണുനീരും സന്തോഷവും പകരുന്ന മനോഹര കാഴ്ച.മ്യൂസിക് മലയാളം എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഈ മനോഹര ദൃശ്യങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. അതിമനോഹരം എന്നാണ് വിഡിയോക്ക് പലരുടെയും കമന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com