sections
MORE

പങ്കാളി പറയും, നീ നട്ടെല്ലുള്ള പെണ്ണാണ്! ജീവിത വിജയത്തിന് സ്ത്രീകളറിയാൻ ചില രഹസ്യങ്ങൾ

love-relationship
പ്രതീകാത്മക ചിത്രം
SHARE

മിനുക്കി സൂക്ഷിച്ചാൽ മനോഹരമായ സ്ഫടികപാത്രം പോലെയാണ് ബന്ധങ്ങൾ. എന്നാൽ, ചെറിയൊരു കൈപ്പിഴ വന്നാൽ കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത വിധം തകർന്ന് തരിപ്പണമാകും. യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കാതെ നടത്തുന്ന കലഹങ്ങളാണ് പലപ്പോഴും ബന്ധങ്ങൾ  തകരുന്നതിനു കാരണമാകുന്നത്. പുരഷനെ അപേക്ഷിച്ച് സ്ത്രീകളിലാണ് ബന്ധങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ വരാറുള്ളതെന്ന് വിദഗ്ധർ പറയുന്നു. ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചാൽ ആരോഗ്യകരമായ ബന്ധങ്ങളുണ്ടാക്കാൻ സ്ത്രീകൾക്കു കഴിയുമെന്നു പഠനങ്ങൾ പറയുന്നു. 

കാര്യങ്ങൾ നേരത്തെ തന്നെ തുറന്നു സംസാരിക്കുക എന്നതാണ് ഒരു ബന്ധം നിലനിൽക്കുന്നതിന് ഏറ്റവും അടിസ്ഥാന ഘടകം. എന്നാൽ പലപ്പോഴും സ്ത്രീകൾ തുടക്കത്തില്‍ പല കാര്യങ്ങളും തുറന്നു പറയില്ല. സ്വന്തം ഇഷ്ടനിഷ്ടങ്ങൾ പോലും പങ്കാളിയോട് ആദ്യമേ തുറന്നു പറയാൻ സ്ത്രീകൾ തയാറാകില്ല  എന്നതാണ് വസ്തുത. അത്തരം ബന്ധങ്ങൾ പെട്ടന്നു പിരിയാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്. ഒരുമിച്ച് ജീവിക്കാൻ തുടങ്ങി രണ്ടുമൂന്ന് ആഴ്ചകൾക്കകം തന്നെ ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും  ബന്ധം പിരിയുന്നതിലേക്ക് വഴിയൊരുങ്ങുകയും ചെയ്യും. ഇത്തരം അവസ്ഥകൾ പുരുഷനേക്കാൾ കൂടുതൽ സ്ത്രീയെയാണ് ബാധിക്കുന്നത്. ഇത് സത്രീകളിൽ പലതരത്തിലുള്ള മാനസിക പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.  അതുകൊണ്ടു തന്നെ ഒരു ബന്ധം തിരഞ്ഞെടുക്കുമ്പോൾ എല്ലാ കാര്യങ്ങളും തുടക്കത്തിൽ തന്നെ തുറന്നു പറയുന്നതാണ് നല്ലതെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. 

കാര്യങ്ങൾ മനസ്സിലാക്കി വിട്ടുവീഴ്ചയ്ക്ക് തയാറാകുക എന്നത് മറ്റൊരു പ്രധാന ഘടകമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യങ്ങള്‍ക്കു പോലും ആവശ്യത്തിൽ കൂടുതൽ പ്രതികരിക്കുന്നവരായിരിക്കും. മാത്രമല്ല, ഒരു കാര്യത്തിൽ ഒതുങ്ങിയുള്ള വിമർശനങ്ങൾക്കു പകരം പലകാര്യങ്ങളിലേക്ക് പോകും. യഥാർത്ഥ പ്രശ്നം എന്താണെന്നു മനസ്സിലാക്കി ആ വിഷയത്തെ അടിസ്ഥാനമാക്കി മാത്രം സംസാരിക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനും സ്ത്രീകൾ പ്രാപ്തരാകണം. കൂടുതൽ ക്ഷോഭം പ്രകടിപ്പിക്കുന്നതു കൊണ്ട് ഒരു ബന്ധവും നില നിന്ന ചരിത്രം ഇല്ല. സ്വയം നിയന്ത്രിച്ച് കാര്യങ്ങളെ വിവേകത്തോടെ നേരിടാൻ പഠിക്കുക. പലപ്പോഴും വിട്ടുവീഴ്ചകൾക്ക് ഇരുവരും തയാറാകേണ്ടി വരും. 

പങ്കാളിയുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതു പോലെ സ്വന്തം കാര്യങ്ങളും സ്ത്രീകള്‍ ശ്രദ്ധിക്കണം. നമ്മുടെ സ്വഭാവത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും കൃത്യമായ ധാരണയുണ്ടാകണം. ഒരു പരിധിവരെ സ്വന്തം സന്തോഷങ്ങൾ കണ്ടത്തുന്നതിലൂടെ പരസ്പര ബന്ധത്തിലും ശാന്തതയും സമാധാനവും ഇടം നേടുമെന്നാണ് വിദഗ്ധർ പറയുന്നത്. അങ്ങനെയുള്ളവർക്കിടയിൽ കലഹങ്ങൾ കുറയുന്നതായി  പഠനങ്ങൾ തെളിയിക്കുന്നു. നമ്മൾ ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോഴും വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കണം. 

പങ്കാളിയുടെ നല്ല ഹോബികളെ പ്രോത്സാഹിപ്പിക്കുക. സ്ത്രീകൾ പലപ്പോഴും പങ്കാളിയുടെ ഹോബികളിലും മറ്റും അനാവശ്യമായി ഇടപെടുന്ന പ്രവണതയുണ്ട്.  ഈ രീതി ബന്ധത്തെ പ്രതികൂലമായി ബാധിക്കും.  ഇത്തരം ഇടപെടലുകൾ പങ്കാളിയിൽ  അസഹിഷ്ണുത സൃഷ്ടിക്കുമെന്നതിൽ തർക്കമില്ല.  അനാവശ്യമായ ഭയം ഒഴിവാക്കുക എന്നത് സ്ത്രീയെ കരുത്തയാക്കുന്ന ഘടകമാണ്. ബന്ധങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്. പങ്കാളിയെ നഷ്ടമാകുമോ എന്ന ഭയം കാരണം പലരും കൂടുതൽ ഇടപെടലുകൾ നടത്താറുണ്ട്. സ്ത്രീകൾ പലപ്പോഴും ഇത്തരം ഭയം ഉള്ളിലുള്ളതിനാൽ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടും.  ബഹുഭൂരിപക്ഷം സ്ത്രീകളും എല്ലാകാര്യങ്ങളും പങ്കാളിയോട് തുറന്നു പറയുന്നവരും പങ്കാളിയെ കൂടുതലായി വിശ്വസിക്കുന്നവരും ആയിരിക്കും. അതുകൊണ്ടുതന്നെ കൂടുതൽ ഭയമുള്ളവരുമായിരിക്കും. 

ഒരു ബന്ധവും ശാശ്വതമല്ലെന്ന് സ്ത്രീകൾ മനസ്സിനെ പഠിപ്പിക്കണം. അത്തരത്തിൽ മനസ്സിനെ പാകപ്പെടുത്തിയിൽ പങ്കാളിയിൽ നിന്നുണ്ടാകുന്ന ചെറിയ രീതിയിലുള്ള പ്രശ്നങ്ങളിൽ തകർന്നു പോകില്ല. പകരം വിവേകത്തോടെ ഇടപെടാൻ ഈ ബോധ്യം സ്ത്രീകളെ സഹായിക്കും. പണത്തിന്റെയോ ഉദ്യോഗത്തിന്റെയോ അടിസ്ഥാനത്തിൽ മാത്രം പങ്കാളിയെ തിരഞ്ഞെടുക്കുന്ന സ്ത്രീകൾക്ക് പലപ്പോഴും അബദ്ധങ്ങൾ സംഭവിക്കും. പണത്തെയം ഉദ്യോഗത്തിന്റെയയും അടിസ്ഥാനത്തിൽ മാത്രമാണ് നിങ്ങളുടെ തിരഞ്ഞെടുപ്പെങ്കിൽ അത്തരം ബന്ധങ്ങളിൽ സമയക്കുറവ് ഘടകമായി മാറുമെന്ന് മറക്കരുത്. അങ്ങനെ വരുമ്പോൾ ബന്ധം ശിഥിലമാകും. തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനു മുൻപ് തന്നെ പലതവണ ആലോചിക്കണം. പ്രശ്നങ്ങളെ വൈകാരികമായി അല്ലാതെ യാഥാർത്ഥ്യ ബോധത്തോടെ നേരിടാൻ പഠിക്കണം. നിങ്ങൾക്കു വേണ്ടി പങ്കാളി ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കാനും മറക്കരുത്. 

English Summary: Relationship Advice For Women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA