മെറ്റേർണിറ്റി ഫോട്ടോഷൂട്ട് വിവാഹ ഫോട്ടോഷൂട്ടുകൾ പോലെ തന്നെ ശ്രദ്ധ നേടാറുണ്ട്. അത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വിദേശത്ത് മെറ്റേർണിറ്റി ഫോട്ടോഷൂട്ട് നടത്താൻ ഭാര്യ വിസമ്മതിച്ചതോടെ ഭർത്താവ് റോൾ ഏറ്റെടുത്തതാണ് സംഭവം.

ഭാര്യയ്ക്ക് പകരം ഭർത്താവ് തന്നെ മോഡലായി. വലിയ വയർ പുറത്തുകാണിച്ച് ഉഗ്രൻ ഫോട്ടോഷൂട്ടാണ് നടത്തിയത്. ഭർത്താവ് നൽകി ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. എന്തായാലും ഭർത്താവിന്റെ ബബ്ലി ഫോട്ടോഷൂട്ട് വൈറലായതോടെ ഭാര്യയും ഹാപ്പിയാണ്.