ADVERTISEMENT

ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജയായതിലൂടെ ചരിത്രം കുറിച്ച കമല ഹാരിസിന് ഇത് ആഘോഷകാലം. ഇക്കഴിഞ്ഞ ദിവസം-ഒക്ടോബര്‍ 20- കമല 56-ാം ജന്‍മദിനം ആഘോഷിച്ചു; അതും അമേരിക്കന്‍ തിര‍ഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്കിടെ. ജന്‍മദിന ആഘോഷത്തിന്റെ ആരവങ്ങളേക്കാള്‍ തിരഞ്ഞെടുപ്പ് ആരവം മുന്നിട്ടുനില്‍ക്കുന്നതിനിടെ, ഭര്‍ത്താവ് ഡഗ്ലസ് എംഹോഫ് കമലയ്ക്ക് ജന്‍മദിന ആശംസ കുറിച്ചു. 

ഒരു സോഫയില്‍ കമലയും എംഹോഫും ഒരുമിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രിയപത്നിക്ക് ആശംസ നേര്‍ന്നത്. ‘ആ ദിവസം. ആദ്യ കാഴ്ചയിലെ അനുരാഗം. വിവാഹം. കുടുംബം. ഒരുമിച്ചുള്ള സന്തോഷത്തിന്റെ അവിശ്വസനീയമായ ജീവിതകാലം. ഈ കാലമൊക്കെ ഞങ്ങള്‍ ഏതൊക്കെ കാലത്തിലൂടെ കടന്നുപോയെങ്കിലും എന്നും എപ്പോഴും എന്നോടൊത്തുണ്ടായിരുന്നു കമല. എനിക്കൊപ്പവും കുടുംബത്തിനൊപ്പവും എന്നും നിന്ന പ്രിയപ്പെട്ടവള്‍....’  

സ്നേഹാക്ഷരങ്ങള്‍ക്കൊപ്പം ഭാര്യയ്ക്കുള്ള ഇത്തവണത്തെ പ്രത്യേക ജന്‍മദിന ആശംസയും എംഹോഫ് എഴുതി. കമലയുടെ ജന്‍മദിന ആഗ്രഹം ഒന്നുമാത്രം: നേരത്തെ വോട്ടു ചെയ്യൂ. സ്നേഹത്തോടെ എംഹോഫ്. 

2014 ഓഗസ്റ്റ് 22 നായിരുന്നു കമല ഹാരിസിന്റെയും ഡഗ്ലസ് എംഹോഫിന്റെയം വിവാഹം. എംഹോഫിന്റെ ആദ്യ ബന്ധത്തിലെ രണ്ടു കുട്ടികളുടെ വളര്‍ത്തമ്മ കൂടിയാണ് കമല. 

സോഷ്യൽ മീഡിയയിൽ എംഹോഫിന്റെ ജീവചരിത്രക്കുറിപ്പിലെ വിശേഷണം തന്നെ പ്രത്യേകതയുള്ളതാണ്. ലോകത്തെ ഏതു പുരുഷനും അങ്ങേയറ്റം ആഗ്രഹിക്കുന്നത്- കമല ഹാരിസിന്റെ ഭര്‍ത്താവ് എന്നാണ് എംഹോഫ് സ്വയം വിശേഷിപ്പിക്കുന്നത്. 

തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ എംഹോഫും കമലയ്ക്കുവേണ്ടി പരമാവധി വോട്ടു നേടാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇപ്പോള്‍ പുറത്തുവരുന്ന തിരഞ്ഞെടുപ്പ് സര്‍വേകള്‍ വിരല്‍ചൂണ്ടുന്നതും ബൈഡന്റെയും കമലയുടെയും വിജയത്തിലേക്കാണ്. എന്നാല്‍ ജയപരാജയങ്ങള്‍ പ്രചാരണകാലത്തു മാറിമറിയുന്ന ചരിത്രവുമുണ്ട് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍

English Summary: ‘Blind date, love at first sight’: Douglas Emhoff wishes wife Kamala Harris on birthday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com