ADVERTISEMENT

ചിലദൃശ്യങ്ങൾ ഒറ്റത്തവണ കണ്ടാൽ മതി. മനസ്സിൽ പതിയും. അത്തരത്തില്‍ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.  ഒരു മുത്തശ്ശിയും പേരക്കുട്ടിയുമാണ് ഈ വിഡിയോയിലെ താരങ്ങൾ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് വിഡിയോ. മൂന്ന് സെക്കന്റ് മാത്രം ദൈർഘ്യമുള്ള വിഡിയോ നിമിഷങ്ങള്‍ക്കകം കണ്ടതാകട്ടെ എട്ട് മില്യണിലധികം ആളുകളും. 

മേശപ്പുറത്തിരിക്കുന്ന വൈൻഗ്ലാസും കുഞ്ഞിനെയും ഒരുപോലെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുകയാണ് സ്ത്രീ. വൈൻ ഗ്ലാസ് വലിച്ച് താഴെയിടാൻ ശ്രമിക്കുകയാണ് കുഞ്ഞ്. ഒരേസമയം ഗ്ലാസും കുഞ്ഞും നിലത്തു വീഴാതിരിക്കാൻ പരമാവധി ശ്രമമിക്കുകയാണ് മുത്തശ്ശി. എന്നാൽ, പെട്ടന്ന് കുഞ്ഞ് ഗ്ലാസ് വലിച്ചു താഴെയിടാൻ  ശ്രമിച്ചു. ഉടനെ കയ്യിലുള്ള കുഞ്ഞിന്റെ പിടിവിട്ട മുത്തശ്ശി ഗ്ലാസ് നിലത്തു വീഴാതെ സംരക്ഷിച്ചു. കുഞ്ഞ് നിലത്ത് വീഴുകയും ചെയ്യുന്നതാണ് വിഡിയോ. 

‘പ്രായമാകുമ്പോൾ നമ്മുടെ മുൻഗണനകൾ കൃത്യമായി മനസ്സിലാകും’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്. അൻപതിനായിരത്തിൽ അധികം പേരാണ് വിഡിയോ റീ ട്വീറ്റ് ചെയ്തത്. തമാശ നിറഞ്ഞതും ഗൗരവമുള്ളതുമായി നിരവധി കമന്റുകളും എത്തി. വിഡയോ ചിരിപ്പിച്ചു എന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ കുഞ്ഞിന്റെ പിടിവിട്ട് ഗ്ലാസ് സംരക്ഷിച്ച മുത്തശ്ശിയുടെ പ്രവർത്തിക്ക് ഏറെ വിമർശനവും എത്തി. ‘മുത്തശ്ശിയുടെ സ്ഥാനത്ത് ഞാനായാലും ചിലപ്പോൾ ഇങ്ങനെ ചെയ്തു പോകും. ഈ വിഡിയോ ചിരിപ്പിച്ചു. ’ എന്നാണ് ചിലരുടെ കമന്റുകൾ. ‘ഈ മുത്തശ്ശി ടെറസിലോ സ്വിമിങ് പൂളിനോ സമീപമിരുന്നാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ എന്തായിരിക്കും അവസ്ഥ. അപ്പോഴും വൈൻ ഗ്ലാസാണോ സംരക്ഷിക്കുക? ഇത്തരം കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലാക്കുമെന്ന് ഇവരെ പിന്തുണയ്ക്കുന്നവർ മനസ്സിലാക്കണം.’– എന്നാണ് മറ്റുചിലരുടെ കമന്റുകൾ.

English Summary:  Elderly woman lets toddler fall to the floor while saving glass filled with fizz. Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com