ADVERTISEMENT
viral-2

കുറച്ചു കാലമായി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന ഒന്നാണ് 'സേവ് ദ ഡേറ്റ്' ഫോട്ടോഷൂട്ടുകൾ. വ്യത്യസ്ത തരം പ്രമേയം ആണ് പ്രത്യേകത. എന്നാലിപ്പോൾ ഒരു വിവാഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. പക്ഷേ 'സേവ് ദ ഡേറ്റ'ല്ല.

viral-1

പ്രളയത്തില്‍ കര കവിഞ്ഞൊഴുകുന്ന പുഴ മുറിച്ചുകടന്ന് വിവാഹച്ചടങ്ങിനായി പള്ളിയിലേക്ക് പോകുന്ന വധുവും വരനും. വിവാഹം നിശ്ചയിച്ചിട്ട് മാസങ്ങളായിരുന്നു. ഇതിനിടെ തികച്ചും അപ്രതീക്ഷിതമായാണ് പ്രളയത്തിന്റെ വരവ്. വിവാ‌ഹം മാറ്റിവയ്ക്കാനുമാകില്ല. ഫിലിപ്പീൻസിലാണ് കൗതുകക്കാഴ്ച. 

റോനിൽ ഗുലീപ്പയും ജെസീൽ മസ്വേലയും സാഹസികമായി പുഴകടന്ന് പള്ളിയിലെത്തുകയായിരുന്നു. കൂട്ടിന് വീട്ടുകാരും സുഹൃത്തുക്കളും. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഏത് സാഹസികതയെയും തരണം ചെയ്ത് ജീവിതത്തിന്റെ നല്ല നിമിഷം ആസ്വദിക്കുക എന്നാണ് പലരും ഈ ചിത്രത്തിന് പ്രതികരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com