ADVERTISEMENT

ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് നടി അമൃത റാവുവും ഭർത്താവ് ആർ.ജെ. അൻമോലും. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട സമയത്താണ്  പുതിയ അതിഥി എത്തുന്നതെന്നായിരുന്നു അമൃത റാവു നേരത്തെ പ്രതികരിച്ചത്. ലോക്ഡൗണ്‍ കാലത്ത് കുഞ്ഞു ജനിച്ചാൽ ഏറെ ഗുണങ്ങളുണ്ടെന്നും പറയുന്നു അമൃത.

‘കുഞ്ഞിന് വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണം മാത്രമാണ് നല്‍കുന്നത്. ഞങ്ങളുടെ രണ്ടുപേരുടെയും മുത്തശ്ശിമാരും ഈ സമയത്ത് കൂടെയുണ്ടായിരുന്നു. അണുകുടുംബം പെട്ടന്ന് കൂട്ടുകുടുംബമായി മാറി. ബന്ധങ്ങൾ, ഒത്തുചേരലുകൾ, കുടുംബ ചര്‍ച്ചകൾ, ഒന്നിച്ചു ഭക്ഷണം കഴിക്കൽ, ഒരുമിച്ചുള്ള പ്രാർത്ഥന, ഒരുമിച്ച് തീരുമാനമെടുക്കൽ അത്തരത്തിലുള്ള എല്ലാ സന്തോഷങ്ങളും അവന് ലഭിച്ചു. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായുള്ള ചെറിയ കാര്യങ്ങൾ വരെ അവന് ലഭിച്ചു. കുഞ്ഞിന്റെ മുഖവും അവന്റെ മുഖം കാണുമ്പോൾ ഭർത്താവിന്റെ മുഖത്ത് വിടരുന്ന ആഹ്ലാദവും ഈ സമയത്തെ  ഏറ്റവും വലിയ സന്തോഷങ്ങളാണ്. മറ്റൊരാൾക്ക് ജന്മം നൽകുന്നത് തികച്ചും ദൈവീകമായ കാര്യമാണ്.’– അമൃത പറയുന്നു.

അമൃത ഗർഭിണിയായിരിക്കുമ്പോൾ ലോക്ഡൗൺ കിട്ടിയത് ഏറെ അനുഗ്രഹമാണെന്നായിരുന്നു ഭർത്താവ് ആർ.ജെ. അൽമോലിന്റെ പ്രതികരണം. ഇക്കാലമത്രയും അമൃതയോടൊപ്പം നിൽക്കാന്‍ സാധിച്ചത് ലോക്ഡൗണ്‍ കാരണമാണ് കുടുംബത്തിനൊപ്പം ചിലവഴിക്കാൻ സാധിച്ചതും ലോക്ഡൗൺ കാരണമാണെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Amrita Rao reveals ‘fringe benefits’ of having a child in 2020: ‘A nuclear family suddenly became a joint family’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com