ADVERTISEMENT

എക്കാലവും ആരാധകരുടെ പ്രിയ താരമാണ് കജോൾ. ജീവിതത്തിലെ വിശേഷങ്ങൾ സോഷ്യൽ മീീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിൽ കഴി‍ഞ്ഞ  ദിവസം പങ്കുവച്ച വ്യത്യസ്തമായ ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘കാർവ ചൗത്ത്’ ആഘോഷങ്ങളുടെ ഭാഗമായി പങ്കുവച്ച ഫോട്ടോയാണ് വൈറലാകുന്നത്. 

 "Hunger games series" എന്ന കുറിപ്പോടെയാണ് കജോൾ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചുവന്ന സാരിയിൽ വ്യത്യസ്ത മുഖഭാവങ്ങളോടെയുള്ള ചിത്രങ്ങൾക്ക് രസകരമായ അടിക്കുറിപ്പും കജോൾ നൽകിയിരിക്കുന്നു. ‘സ്നേഹത്തോടെയും ക്ഷമയോടെയും ചന്ദ്രനെ കാത്തിരിക്കുന്നു, പതുക്കെ നഷ്ടമാകുന്നു, സീരിയൽ കൊലയാളി വരുന്നു...’ എന്നിങ്ങനെ പോകുന്നു കജോളിന്റെ കുറിപ്പുകൾ. 

ബുധനാഴ്ച വൈകിട്ടോടെ ‘കാർവ ചൗത്തു’മായി ബന്ധപ്പെട്ട് ആദ്യ ചിത്രം കജോൾ പങ്കുവച്ചു. "To moon ... the hunger games begin" എന്ന കുറിപ്പോടെ  #redalert #husbandsbeware എന്നീ ഹാഷ് ടാഗിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. മകൾ നൈസയാണ് ചിത്രം പകർത്തിയതെന്നും കജോൾ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കാർത്തിക മാസത്തിൽ പൗർണമി കഴിഞ്ഞ് നാലാമത്തെ ദിവസമാണ് ഇന്ത്യൻ സ്ത്രീകൾ ‘കാർവ ചൗത്ത്’ ആചരിക്കുന്നത്. ഭർത്താവിനും കുടുംബത്തിനും ദീർഘസുമംഗലിയായിരിക്കാനുമാണ് വിവാഹിതയായ സ്ത്രീകള്‍ ഈ ചടങ്ങ്  അനുഷ്ഠിക്കുന്നത്. ജലപാനമില്ലാതെ വ്രതമെടുത്ത് രാത്രി ചന്ദ്രനെ കണ്ടതിനു ശേഷം മാത്രമേ ഭക്ഷണം സ്ത്രീകൾ ഭക്ഷണം കഴിക്കൂ. നിലവിൽ മകൾ നൈസയ്ക്കൊപ്പം സിംഗപ്പൂരിലാണ് കജോൾ. 

English Summary: Karwa Chauth 2020: BRB, Busy Laughing At Kajol's Caption For These "Hunger Games Series" Pics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com