sections
MORE

പഴഞ്ചൻ ഉപദേശങ്ങളോട് ‘ഗുഡ്ബൈ’, ജീവിത വിജയത്തിന് ഇത്രയും മതി!

6-tips-to-sustain-long-term-relationship
Image Credit : puhhha / Shutterstock.com
SHARE

‘ചട്ടീം കലവുമായാൽ തട്ടീം മുട്ടീം ഇരിക്കും’ എന്നു പറഞ്ഞാണ് പലപ്പോഴും ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളെ നമ്മൾ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ദിനംപ്രതി ഏറി വരുന്ന പ്രശ്നങ്ങളാണെങ്കിൽ സംഗതി കൈവിട്ടു പോകും. തട്ടീം മുട്ടീം അല്ല, ചിലപ്പോൾ പൊട്ടിച്ചിതറുക കൂടി ചെയ്യും. ഊഷ്മളമായ ബന്ധങ്ങൾക്ക് കേട്ടുപഴകിയ പല ഉപദേശങ്ങളുമുണ്ട്. ഈ ഉപദേശങ്ങഴൾ കേൾക്കുമ്പോൾ തന്നെ പലർക്കും ഇതൊന്നും ശരിയാകില്ല എന്ന തോന്നല്‍ വരും. എന്നാൽ പഴഞ്ചൻ ആശയങ്ങളെല്ലാം ഒഴിവാക്കി വളരെ കുറച്ചു കാര്യങ്ങൾക്കൊണ്ടു തന്നെ ഊഷ്മളമായ ബന്ധമുണ്ടാകുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. 

നല്ല ആശയവിനിമയമാണ് ഊഷ്മള ബന്ധങ്ങളുടെ താക്കോൽ എന്നു തന്നെ പറയാം. തുറന്ന ആശയവിനിമയം ബന്ധം ദൃഢമാക്കുന്നു. പലപ്പോഴും വിവേകപൂർണമായ ആശയവിനിമയം നടക്കാത്ത ഘട്ടത്തിലാണ് ബന്ധം തകരുന്നത് എന്ന് നിസ്സംശയം പറയാൻ സാധിക്കും. കാരണം പരസ്പരം തുറന്നു സംസാരിക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല. 

വീട്ടുജോലികളിൽ പരസ്പരം സഹകരിക്കുക എന്നത് പ്രധാനപ്പെട്ടകാര്യമാണ്. ജോലിഭാരം നിങ്ങളുടെ ബന്ധത്തെ തകർത്തേക്കാം. പങ്കാളിയിൽ മാനസീക പിരിമുറുക്കത്തിന് കാരണമാകുകയും ചെയ്യും. പരസ്പരം പങ്കിടുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. 

നിങ്ങൾ ഈ ഉപദേശം ആയിരം തവണ കേട്ടിരിക്കാം. എന്നാൽ, അത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങളുടെ പങ്കാളിയുടെ ശ്രമങ്ങളെ നിങ്ങൾ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോൾ, അത് അവരുടെ ഹൃദയത്തില്‍ സന്തോഷം നിറയ്ക്കുന്നു. എപ്പോഴും അഭിനന്ദിക്കണമെന്നല്ല. ചിലപ്പോൾ ചില ചെറിയ അഭിനന്ദനങ്ങൾ പോലും വലിയ മാറ്റങ്ങൾക്കു കാരണമായേക്കാം. 

സ്നേഹിക്കപ്പെടാൻ ആഗ്രഹമില്ലാത്തവരായി ഈ ലോകത്ത് ആരും തന്നെയുണ്ടാകില്ല. അടുപ്പം എന്നത് ശാരീരമായി മാത്രമല്ല, അത് വൈകാരികവും ആത്മീയവും ഭൗതികവുമാണ്. പരസ്പരമുള്ള സ്നേഹവും ബഹുമാനവുമാണ് ഈ അടുപ്പത്തിന് ആധാരം. ഒരുതീരുമാനവും പെട്ടന്ന് എടുക്കരുത്. ക്ഷമയോടെ മനസ്സിലാക്കി മാത്രമേ ജീവിതത്തെ കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാവൂ. 

പങ്കാളിയുടെ മൂല്യങ്ങളെ വിലമതിക്കുക എന്നതും ഏറെ പ്രധാനമാണ്. അത് പലപ്പോഴും പരസ്പരമുള്ള പഴിചാരലുകൾ കുറയ്ക്കും. ഈ രീതി പിന്തുടരുന്നതാണ് പലരുടെയും ജീവിതത്തിലെ വിജയമന്ത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA