ADVERTISEMENT

മറ്റുള്ളവർക്കു വേണ്ടി അത്രയും പ്രിയപ്പെട്ടതെന്തും വിട്ടുനൽകുന്ന ചിലരുണ്ട്. അക്കൂട്ടത്തിലുള്ള ഒരു സ്ത്രീയെ പ്രകീർത്തിക്കുകയാണ് ഏവരും. വിവാഹം കഴിഞ്ഞ് മൂന്നു വർഷത്തിനു ശേഷം ഭർത്താവിനെ അദ്ദേഹത്തിന്റെ പഴയ കാമുകിക്ക് വിട്ടുനൽകിയിരിക്കുകയാണ് ഒരു യുവതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

സിനിമയിൽ മാത്രമയിരിക്കും പലപ്പോഴും ഇത്തരം സംഭവങ്ങൾ കാണുന്നത്. ഇത് പക്ഷേ, സിനിമയല്ല. സിനിമയെ വെല്ലുന്ന രീതിയിൽ പച്ചയായ ജീവിതത്തിൽ സംഭവിച്ചതാണ്. യാതൊരു രീതിയുള്ള അതിക്രമവുമല്ല ഈ വിവാഹമോചനത്തിനു കാരണം. പകരം ഭർത്താവിനെ സഹായിക്കാനായി ഒരു ഭാര്യയുടെ ത്യാഗമാണ്. ഭാര്യയെ ഒഴിവാക്കാതെ തന്നെ പഴയകാമുകിയെ വിവാഹം കഴിക്കാനായിരുന്നു ഭർത്താവ് കരുതിയിരുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ കാമുകിയോടുള്ള പ്രണയം മനസ്സിലാക്കിയ ഭാര്യ സ്വമേധയാ വിവാഹബന്ധം വേർപ്പെടുത്താൻ തയാറാകുകയായുന്നു. ബഹുഭാര്യത്വം നിയമ വിധേയമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹ മോചനത്തിന് തയാറായത്. ഭർത്താവിന് കാമുകിയുമായുള്ള ബന്ധം സുഗമമാക്കാനാണ് ഇവർ വിവാഹ മോചനം തേടിയത്.

‘അയാൾക്ക് രണ്ടുപേരുമായി വിവാഹ ബന്ധം തുടരാനായിരുന്നു താത്പര്യം. എന്നാൽ നിയമപരമായി അത് സാധ്യമല്ല. പക്ഷേ, ഭാര്യ വളരെ പക്വതയോടെ തീരുമാനം എടുത്തു. അവൾ വിവാഹമോചനത്തിനു മുൻകൈ എടുത്തു. കാമുകിയുമായി അയാളുടെ വിവാഹത്തിന് സഹായിച്ചു’. – കേസ് വാദിച്ച അഭിഭാഷക പറഞ്ഞു. ഭർത്താവിന്റെ വിവാഹേതര ബന്ധം മനസ്സിലാക്കിയാണ് യുവതി പിൻമാറിയത്. ഭർത്താവിന്റെ സന്തോഷത്തിനായി യുവതി ചെയ്ത ത്യാഗം പ്രകീർത്തിക്കുകയാണ് ഏവരും.

English Summary: Bhopal Woman Divorces Husband to Let Him Marry His Girlfriend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com