ADVERTISEMENT

ജനനത്തിന്റെ ആഹ്ലാദത്തിനൊപ്പം തന്നെ തീവ്രമാണ് നഷ്ടത്തിന്റെ വേദനയും. അനുഭവിച്ചവര്‍ക്കുമാത്രം ആറിയാവുന്ന വേദന. വിവരിച്ച് ഒരിക്കലും മറ്റൊരാളെ അറിയിക്കാന്‍ ആവാത്ത ഹൃദയവേദന. ബോളിവുഡ് നടി സെലിറ്റ ജെയ്റ്റ്ലിക്ക് അത്തരമൊരു അപൂര്‍വ വേദനയെക്കുറിച്ചു പറയാനുണ്ട്. തന്റെ ഇരട്ടക്കുട്ടികളിലൊരാളെ നവജാത ശിശു പരിചരണ കേന്ദ്രത്തില്‍ നഷ്ടമായ വേദനയുടെ കഥ. ഹൃദയം നുറുങ്ങുന്ന വേദനയ്ക്കൊപ്പം ഇതുവരെ ആരും കണ്ടിട്ടില്ലാത്ത കുട്ടിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ സെലിന പോസ്റ്റ് ചെയ്തു. 

നെഞ്ചോടു ചേര്‍ത്തു പിടച്ച ആര്‍തറിന്റെ ഇരട്ടസഹോദരന്റെ അകാല വിയോഗത്തിന്റെ നെഞ്ചുരുക്കുന്ന അനുഭവം. കാലമെത്തും മുന്‍പെയുള്ള പ്രസവം അതീവ അപകടകരമാണ്. എന്നാല്‍ നഷ്ടബോധത്തിന്റെ ഇരുട്ടിനൊടുവില്‍ പ്രതീക്ഷയുടെ തിരിനാളമുണ്ടെന്നു മറക്കരുത്. കാത്തിരുന്നു ജനിച്ച ഒരു കുട്ടി ശിശു രോഗ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് അറിയുന്നത് മാതാപിതാക്കളെ സംബന്ധിച്ചടത്തോളം അതീവ ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, വേദനയുടെ ഇരുട്ടില്‍ നിന്ന് കുട്ടി രക്ഷപ്പെട്ടുവരുന്ന കാഴ്ച അതീവ ഹൃദ്യവുമാണ്. 

കങ്കാരുവിന്റെ മക്കളെ കണ്ടിട്ടില്ലേ. അതുപോലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംരക്ഷണയില്‍ കണ്ടു കൊതി തീരാത്ത മക്കളെ ഏല്‍പിച്ച് കാത്തിരിക്കുന്ന മാതാപിതാക്കളുടെ അവസ്ഥ എത്രമാത്രം ഹൃദയഭേദകമാണെന്ന് ഓര്‍ത്തുനോക്കൂ- സെലീന ജെയ്റ്റ്ലി പറയുന്നു. 

ഞങ്ങള്‍ അസാധ്യമായ വേദനയിലൂടെയാണു കടന്നുപോയത്. ഒരു കുട്ടി ജനിച്ചതിന്റെ ആഹ്ലാദത്തിനൊപ്പം കൂടെ ജനിച്ച കുട്ടിയുടെ സംസ്കാര ചടങ്ങിന്റെ ഒരുക്കങ്ങളും നടത്തുന്നതിന്റെ വിഷമം. ഹൃദയത്തിനുണ്ടായ വൈകല്യത്തിനെത്തുടര്‍ന്നാണ് ഞങ്ങള്‍ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടത്. അന്നു ഞങ്ങള്‍ ദുബായിലായിരുന്നു. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ളവര്‍ ഞങ്ങളുടെ കുട്ടിക്കുവേണ്ടി രാപകലലില്ലാതെ അധ്വാനത്തിലായിരുന്നു. ഒരു കുട്ടിയെ നഷ്ടപ്പെട്ട ആ അനുഭവം ഇന്നും അവിസ്മരണീയമായി നില്‍ക്കുന്നു- സെലീന എഴുതുന്നു. 

ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് അടുത്തകാലത്ത് സെലീനയ്്ക്ക് നഷ്ടപ്പെട്ടത്. രോഗക്കിടക്കയിലായിരുന്ന പിതാവിനെയും  ഈയടുത്ത് സെലീനയക്ക് നഷ്ടപ്പെട്ടു. 2017 സെപ്റ്റംബറില്‍ ദുബായിലായിരുന്നു സെലീനയുടെ പ്രസവം. ആര്‍തര്‍ ജെയ്റ്റ്ലി ഹാഗും ഷംഷര്‍ ജെയ്റ്റ്ലി ഹാഗുമായിരുന്നു മക്കള്‍. ആര്‍തര്‍ ഇപ്പോഴും സെലീയനക്ക് ഒപ്പമുണ്ട്. ഷംഷറിന്റെ ഓര്‍മകളും. 

നഷ്ടബോധത്തിന്റെ വേദന തീവ്രമായി ഉണ്ടെങ്കിലും പ്രപഞ്ചത്തിന്റെ നഥനോട് ഞാന്‍ നന്ദി പറയുന്നു. ‍ഞങ്ങളുടെ കൈകള്‍ ശൂന്യമാക്കാതിരുന്നതിന്. പറയുമ്പോള്‍ തന്നെ വേദനയാണ് ആ ദിവസങ്ങളെക്കുറിച്ച്. ആ നിമിഷങ്ങളെക്കുറിച്ച്. 

ഹോട്ടല്‍ വ്യവസായത്തില്‍ പ്രശസ്തനായ പീറ്റര്‍ ഹാഗ് ആണു സെലീനയുടെ ഭര്‍ത്താവ്. 2012 ല്‍ ദമ്പതികള്‍ക്ക് ആദ്യത്തെ ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. വിരാജ് ഹാഗും വിന്‍സ്റ്റന്‍ ഹാഗും. പിന്നീട് 2017 ലും ഇരട്ടക്കുട്ടികള്‍ ജനിച്ചപ്പോള്‍ അവരില്‍ ഒരാളെയാണ് സെലീനയ്ക്ക് നഷ്ടമായത്.

പ്രാര്‍ഥിച്ചവര്‍ക്കുവേണ്ടിയും ഓര്‍മയില്‍ സൂക്ഷിച്ചവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സെലീന കുറിപ്പ് അവസാനിപ്പിക്കുന്നത്. മുന്‍ ലോക സുന്ദരിയായ സെലീന ഇപ്പോള്‍ ദുബായിലാണ് ഭര്‍ത്താവിനൊപ്പം താമസിക്കുന്നത്. 2003 ല്‍ ആയിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. നോ എന്‍ട്രി, ഗോല്‍മാല്‍ റിട്ടേണ്‍സ് തുടങ്ങിയ ചിത്രങ്ങളാണ് സെലീനയുടെ ശ്രദ്ധേയ വേഷങ്ങള്‍. 2011 ലായിരുന്നു നടിയുടെ വിവാഹം.

English Summary: Celina Jaitly pens shattering note on death of her child. Read full post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com