ADVERTISEMENT

കല്യാണാഘോഷങ്ങൾക്കിടെ മരുമകന് എകെ 47 തോക്ക് വിവാഹ സമ്മാനമായി നൽകി ഭാര്യയുടെ മാതാവ്. പാക്കിസ്ഥാനിൽ നിന്നുള്ള ഈ വിഡിയോ ഇപ്പോൾ ലോകമെങ്ങും വൈറലാണ്. വധുവും വരനും ഇരിക്കുന്ന വേദിയിലേക്ക് കടന്നെത്തി വരന്റെ തലയിൽ ചുംബിച്ച ശേഷമാണ് എകെ47 തോക്ക് സമ്മാനമായി നൽകിയത്. തോക്ക് കണ്ടതോടെ ആദ്യം അമ്പരന്ന വരൻ പിന്നീട് ചിരിയോടെ അതേറ്റുവാങ്ങി. 

എകെ 47 വരന് സമ്മാനമായി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഒരു സത്രീ വരന് സമീപമെത്തി എകെ 47 സമ്മാനമായി നൽകുന്നതാണ് വിഡിയോയിൽ. 30 സെക്കന്റുള്ള വിഡിയോയിൽ ചിരിച്ചുകൊണ്ട് സമ്മാനം വാങ്ങുന്ന വരനെയും കാണാം. എകെ 47 ആണ് കൈയിലേറ്റുവാങ്ങുന്നുവെന്നതിന്റെ ഞെട്ടൽ വരന്റെയും വധുവിന്റെയും മുഖത്ത് കാണുന്നുമില്ല.

പാക്കിസ്ഥാനിൽ നിന്നുള്ള വിഡിയോ എന്ന് പറയുമ്പോഴും കൃത്യമായ സ്ഥലമോ തിയതിയോ വിഡിയോയിൽ ഇല്ല. പാക്കിസ്ഥാനിൽ നിന്നുള്ള മാധ്യമപ്രവർത്തകനാണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. പിന്നീട് ഒട്ടേറെ പേർ ഈ വിഡിയോ ട്വിറ്ററിൽ ഷെയർ‌ ചെയ്തു.

English Summary: Mother-in-law Gifts Groom AK-47 Rifle As Wedding Present In Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com