ADVERTISEMENT

അപ്രതീക്ഷിതമാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാന്റെ ഓരോ നീക്കങ്ങളും. ഗ്ലാമർ ലോകത്ത് സൂപ്പർതാരമായി വിലസുമ്പോഴാണ് സന ആത്മീയ പാത സ്വീകരിക്കുന്നതായി വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ എത്തിയത് താരത്തിന്റെ വിവാഹവാർത്തയായിരുന്നു. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസിനെയാണ് സന വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രമിൽ ഒരു കാർയാത്രയുടെ വിഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. 

ഗ്ലാമർ ലോകം പൂർണമായും ഉപേക്ഷിച്ച് പഴയ സന തന്നെയാണോ ഇത് എന്ന് ആരാധകർക്ക് സംശയം തോന്നുന്ന വിധം രൂപത്തിലും ഭാവത്തിലും നടി മാറി കഴിഞ്ഞു. അഭിനയം വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തന്‍റെ തീരുമാനമെന്നും സന അറിയിച്ചിരുന്നു.

‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ എന്‍റെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തന്‍റെ സ്രഷ്ടാവിന്‍റെ കല്‍പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാര്‍ ആരും തന്നെ ഇനി തന്നോട് ഷോബിസ് മേഖല സംബന്ധിച്ച ജോലികള്‍ക്കായി എന്നെ സമീപിക്കരുത്. ഇത് എന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്.’–ഇങ്ങനെയായിരുന്നു ഈ വിഷയത്തിൽ നടിയുടെ വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com