ADVERTISEMENT

കോവിഡ് കാലത്ത് പ്രതിരോധത്തിന്റെ ഭാഗമായി പലരും വിവാഹങ്ങള്‍ മാറ്റിവയ്ക്കുമ്പോള്‍ രാജസ്ഥാനിലെ ഒരു കോവിഡ് സെന്റര്‍ കഴിഞ്ഞദിവസം ശ്രദ്ധേയമായതു വിവാഹത്തിലൂടെ. ബാര എന്ന സ്ഥലത്തെ കേല്‍വാര കോവിഡ് സെന്ററിലായിരുന്നു വിവാഹം. നേരത്തെ തീരുമാനിച്ച വിവാഹത്തിലെ വധു പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് കോവിഡ് സെന്റര്‍ വിവാഹവേദിയായി മാറിയത്. പിപിഇ കിറ്റ് ധരിച്ചു വരനും വധുവും വരണമാല്യം ചാര്‍ത്തിയതോടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. വരനും വധുവിനും വിവാഹം ആശീര്‍വദിച്ച പുരോഹിതനെയും കൂടാതെ മറ്റൊരാള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. 

പുരോഹിതനു മുന്നില്‍ ഇരുന്ന് വേദമന്ത്രങ്ങള്‍ ഉച്ചരിക്കുന്ന പിപിഇ കിറ്റ് ധരിച്ച വധു-വരന്‍മാരുടെ വിഡിയോയും വ്യാപക പ്രചാരം നേടി. പിപിഇ കിറ്റിനൊപ്പം പാരമ്പര്യ ആചാരപ്രകാരമുള്ള തലപ്പാവും വരന്‍ തലയില്‍ ധരിച്ചിട്ടുണ്ട്. വധുവാകട്ടെ കിറ്റിനൊപ്പം ഫെയ്സ് ഷീല്‍ഡും ധരിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ഇതുവരെ രണ്ടു ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇന്ത്യയില്‍ പോസിറ്റീവായവരുടെ എണ്ണം 96 ലക്ഷം കടന്നിട്ടുണ്ട്.

English Summary: Rajasthan couple gets married in PPE kits at Covid Centre. Viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com