തന്റെ മകനെ എങ്ങനെ വളര്‍ത്താനാണ് ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കി പ്രമുഖ തെന്നിന്ത്യന്‍ നടി മേഘ്ന രാജ്. തന്റെ മകന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ സുരക്ഷിതര്‍ എന്നതുറപ്പാക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച മേഘ്നയും മകനും മാതാപിതാക്കളും കോവിഡ് പോസിറ്റീവ് ആയിരുന്നു. കുടുംബാംഗങ്ങള്‍ എല്ലാവരും ഇപ്പോള്‍ വീട്ടില്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ്. വേഗം സുഖം പ്രാപിക്കുക എന്നതാണ് ഇപ്പോള്‍ കുടുംബത്തിന്റെ ആഗ്രഹം എന്നും നടി പറയുന്നു.
തന്റെ സമയം മുഴുവന്‍ ഇപ്പോള്‍ മകനുവേണ്ടിയാണു ചെലവാക്കുന്നതെന്ന് മേഘ്ന പറയുന്നു. മകനെ സമൂഹത്തിന് ഒട്ടും അപകടകാരിയല്ലാത്ത വ്യക്തിയായി വളര്‍ത്താന്‍ താന്‍ ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. നിങ്ങളുടെ മകള്‍ക്ക് ഒരു അപകടവും സൃഷ്ടിക്കാത്ത വ്യക്തിയായിരിക്കും എന്റെ മകന്. ഞാന്‍ അതു വാക്കു തരുന്നു: മേഘ്ന വ്യക്തമാക്കി.
ഈ മാസം 8-ാം തീയതിയാണ് മേഘ്നയും കുടുംബവും കോവിഡ് ബാധിതരായത്. തങ്ങള്‍ കൃത്യമായ ചികിത്സയിലൂടെയാണു കടന്നുപോകുന്നതെന്നും ആരും തങ്ങളെക്കുറിച്ചോര്ത്ത് ആശങ്കപ്പെടേണ്ടതില്ലെന്നും നടി പറഞ്ഞിരുന്നു.
ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 22 നാണ് മേഘ്ന ആണ്‍കുട്ടിയെ പ്രസവിച്ചത്. അതിനുമുന്‍പ് ജൂണ്‍ മാസത്തില്‍ മേഘ്നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചിരുന്നു. മേഘ്ന 5 മാസം ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. മലയാളത്തില്‍ ബ്യൂട്ടിഫുള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രശസ്തയാണ് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മേഘ്ന
English Summary: Covid-19 positive Meghana Raj promises to raise a good son. Don’t miss her post