ADVERTISEMENT

വിവാഹാഭ്യർഥന നടത്താൻ മനോഹരമായ പ്രദേശങ്ങൾ യുവമിഥുനങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. ചിലർ അൽപം സാഹസികമായ സ്ഥലങ്ങളും ഇതിനായി തിരഞ്ഞെടുക്കും. അത്തരത്തിൽ വിവാഹാഭ്യർഥന നടത്തി അപകടത്തിൽപ്പെട്ടു പോയ യുവതിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഓസ്ട്രിയയിലാണ് സംഭവം.

തടാകത്തിനു സമീപത്തെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ഇവർ വിവാഹാഭ്യർഥന നടത്തുന്നതിനായി തിരഞ്ഞെടുത്തത്. വിവാഹാഭ്യർഥന നടത്തിയ ശേഷം 650 അടി ഉയരമുള്ള പാറയില്‍ നിന്ന് യുവതി താഴെ തടാകത്തിലേക്ക് പതിക്കുകയായിരുന്നു. ഡിസംബർ 27നായിരുന്നു സംഭവം. ഒരു ദിവസം മുന്‍പു തന്നെ യുവാവും യുവതിയും പാറക്കെട്ടിൽ എത്തിയിരുന്നു. 

650 അടി ഉയരത്തിൽ നിന്നും വീണെങ്കിലും മഞ്ഞ് വീഴ്ചയെ തുടർന്ന് യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. തന്റെ പ്രിയതമയെ രക്ഷിക്കാനായി യുവാവ് ശ്ര‌മിച്ചെങ്കിലും കാലിടറി. തുടർന്ന് രണ്ടു പേരും ഒരുമിച്ചു വീഴുകയായിരുന്നു. തടാകക്കരയില്‍ നിന്നും ബോധരഹിതയായാണ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ പ്രതിശ്രുത വരനെ മലഞ്ചെരുവില്‍ നിന്ന് ഹേലികോപ്ടർ ഉപയോഗിച്ചാണ് രക്ഷപ്പടുത്തിയത്. വരന്റെ കാലിന് ചെറിയ പരുക്ക് സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു. മഞ്ഞ് വീഴ്ച ഉണ്ടായിരുന്നില്ലെങ്കിൽ ഇരുവർക്കും വലിയ അപകടം സംഭവിക്കുമായിരുന്നു. ഇവർ രക്ഷപ്പെട്ടത് ഭാഗ്യമാണെന്നാണ് പൊലീസിന്റെ പ്രതികരണം. 

Engish Summary: Woman falls from 650-foot cliff moments after accepting fiance's proposal, survives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com