ADVERTISEMENT

അമേരിക്കയിലെ പ്രശസ്ത ടെലിവിഷൻ അവതാരകയും മോഡലുമായ കിം കർദാഷിയാൻ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി വാർത്ത. ഗായകൻ കെയ്ൻ വെസ്റ്റുമായുള്ള വിവാഹബന്ധം വേർപ്പെടുത്താൻ കിം ഒരുങ്ങുന്നതായാണു വിശ്വസനീയ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. 2014 ലായിരുന്നു ഇവരുടെ വിവാഹം. 

കിം വിവാഹത്തിൽ നിന്നു പുറത്തു കടക്കാൻ ഒരുങ്ങുന്നു എന്ന വിവരം കെയ്ൻ വെസ്റ്റിന് അറിയാമത്രേ. ഭാവിയെക്കുറിച്ചു തനിച്ചു തീരുമാനിക്കണമെന്നും അിതിനു കുറച്ചു സമയം വേണമെന്നും അക്കാലം ഒറ്റയ്ക്കു ചെലവിടാനാണ് ആഗ്രഹിക്കുന്നതെന്നും കിം കെയ്നോടു പറഞ്ഞിട്ടുണ്ടത്രേ. അതനുസരിച്ച് കിയെനും ഒരുക്കം തുടങ്ങിയതായാണു റിപ്പോർട്ടുകൾ. 

കിം വേർപിരിയുന്നതിൽ കെയ്ൻ വിഷമത്തിലാണ്. എന്നാലും തീരുമാനം താൻ അംഗീകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. അനിവാര്യമായതു സംഭവിക്കുമെന്ന വിശ്വാസക്കാരനാണ് ‌കെയ്ൻ. എത്രയൊക്കെ താമസിപ്പിച്ചാലും വിവാഹമോചനം എന്ന അവസ്ഥയെ തനിക്കു മാത്രമായി പൂർണമായി മാറ്റി നിർത്താനാവില്ലെന്നും അദ്ദേഹത്തിനറിയാം. ഇക്കഴിഞ്ഞ 

മാസങ്ങളിൽ രണ്ടു പേരും അസന്തുഷ്ടമായ ദിവസങ്ങളാണു പിന്നിട്ടത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതായി കെയ്ൻ വെളിപ്പെടുത്തിയതോടെയാണ്

പ്രശ്നങ്ങൾ തുടങ്ങിയത്. ഈ തീരുമാനത്തെ കിം ശക്തമായി എതിർത്തിരുന്നത്രേ. വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചില വിവരങ്ങൾ അദ്ദേഹം ട്വിറ്റർ വഴി പരസ്യപ്പെടുത്തിയതും 

പ്രശ്നങ്ങൾ രൂക്ഷമാക്കി. ബൈപോളാർ എന്ന മാനസിക രോഗത്തിലൂടെയും ഇക്കാലത്തു കെയ്നിനു കടന്നുപോകേണ്ടിവന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കെയ്ൻ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയതോടെ ഇനി ഒരു ദിവസം പോലും ഒരുമിച്ചു ജീവിക്കുന്നില്ല എന്ന് കിം തീരുമാനിച്ചിരുന്നത്രേ. 

മാനസിക ആരോഗ്യം സംരക്ഷിച്ചു ദിവസങ്ങൾ മുന്നോട്ടുകൊണ്ടുപോകുക എന്നതിനാണ് ഇപ്പോൾ കിം പ്രാധാന്യം കൊടുത്തിരിക്കുന്നതത്രേ. കുട്ടികളുടെ ഭാവിയെക്കുറിച്ചും തീരുമാനിക്കേണ്ടതുണ്ട്. ഏഴു വർഷം നീണ്ടുനിന്ന വിവാഹത്തിൽ ദമ്പതികൾക്ക് നാലു മക്കളുണ്ട്. ഇവരുടെ ഭാവിയെക്കുറിച്ച് പരസ്പര സമ്മതമായ തീരുമാനമെടുത്താൽ അധികം വൈകാതെ വിവാഹ മോചന വാർത്ത പുറത്തുവിടാനാണു സാധ്യത.

English Summary: Kim Kardashian to divorce Kanye West?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com