ADVERTISEMENT

ചില ആശംസകൾ വിലമതിക്കാനാകില്ല. അത്തരത്തിൽ ലഭിച്ച ഒരു  ആശംസയുടെ സന്തോഷത്തിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഭർതൃ പിതാവ് പോൾ കെവിൻ ജോനാസ് സീനിയറാണ് താരത്തിന് ആശംസയുമായി എത്തിയത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പോൾ ജോനാസിന്റെ ആശംസ. പിതാവിന്റെ അഭിനന്ദനത്തിന് സ്നേഹത്തോടെയുള്ള മറുപടിയുമായി പ്രിയങ്കയും എത്തി. 

പ്രിയങ്കയുടെ പുതിയ ചിത്രം ‘ദ് വൈറ്റ ടൈഗറി’ ന്റെ പോസ്റ്റർ പങ്കുവച്ചായിരുന്നു പോൾ ജോനാസിന്റെ ആശംസ. ‘ശക്തമായ ഈ സിനിമ എല്ലാവരും കാണണം. ഞങ്ങളുടെ പ്രിയങ്കരിയായ മരുമകളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചത്. ഹൃദയത്തിന്റെ ഇമോജി പങ്കുവച്ചാണ് പ്രിയങ്ക കുറിപ്പിനു മറുപടി നൽകിയത്. 

പ്രിയങ്ക ചോപ്ര നിർമിച്ചിരിക്കുന്ന ചിത്രം സംവിധാനനം ചെയ്തിരിക്കുന്നത് രമിൺ ബഹ്‌റാനിയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുന്നത്. നേരത്തെ പ്രിയങ്കയുടെ പുതിയ ചിത്രത്തിന് ആശംസകളുമായി ഭർത്താവ് നിക് ജോനാസും എത്തിയിരുന്നു. ‘ദ് വൈറ്റ് ടൈഗർ’ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തു. ഒരു അഭിനേത്രി, നിർമാതാവ് എന്നിങ്ങനെ രണ്ടു ജോലികളും പ്രിയങ്ക ഭംഗിയായി ചെയ്തു. എല്ലാവരും ഈ സിനിമ കാണണം. ഈ സിനിമയുടെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ’– നിക് ജോനാസ് കുറിച്ചു. 

English Summary: The White Tiger: Priyanka Chopra's Father-In-Law Paul Kevin Jonas Sr's Big Shout Out To The Actress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com