ADVERTISEMENT

ബാലികാ ദിനത്തോട് അനുബന്ധിച്ച് പെൺമക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങൾ പലരും പങ്കുവച്ചിരുത്തു. പെൺകുട്ടികളുടെ അവകാശത്തെ കുറിച്ചുള്ള കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ എത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പെൺകുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു. 

എന്റെ പെൺകുട്ടികൾ എന്റെ അഭിമാനമാണ്. അവരുെട നിശ്ചയദാർഢ്യത്തിനും ആത്മവിശ്വാസത്തിനും അതിർവരമ്പുകളില്ല. രാജ്യത്തിന്റെ പെൺമക്കളാണ് അവർ. അവരുടെ നേട്ടങ്ങൾ ആഘോഷിക്കാം.’–എന്ന കുറിപ്പോടെയാണ് സ്മൃതി ഇറാനി ചിത്രങ്ങൾ പങ്കുവച്ചത്. നിമിഷങ്ങൾക്കകം തന്നെ സ്മൃതിയുടെ ട്വീറ്റ് വൈറലായി. 

14000ൽ അധികം പേരാണ് ചിത്രം ലൈക് ചെയ്തത്. നിരവധിപേർ പങ്കുവച്ചു. ചിത്രം വൈറലായതോടെ അഭിനന്ദന പ്രവാഹങ്ങളും എത്തി. അമ്മയെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ. കുടുംബത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി അവർ മാറട്ടെ എന്നും കമന്റ് ചെയ്തവരുണ്ട്. 

English Summary: "My Daughters Are My Pride": Union Minister Smriti Irani On National Girl Child Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com