ADVERTISEMENT

വിവാഹമോചനം നേടി പിന്നീട് വിവാഹം കഴിക്കുന്നതെല്ലാം സ്വാഭാവികമാണ്. എന്നാൽ ഇവിടെ ഏഴാമത്തെ വിവാഹത്തിനൊരുങ്ങുകയാണ് 64കാരന്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. എന്നാൽ, ഏഴാമത്തെ വിവാഹത്തിന് ഇയാൾ തയാറാകുന്നതിന്റെ കാരണം അല്‍പം അമ്പരപ്പോടെ പങ്കുവയ്ക്കുകയാണ് സോഷ്യൽമീഡിയ.

2020 സെപ്റ്റംബറിലായിരുന്നു ദെഗിയ ആറാമത്തെ വിവാഹം കഴിച്ചത്. ഇയാളിൽ നിന്നും 21 വയസ്സ് കുറവുള്ള സ്ത്രീയെയാണ് വിവാഹം ചെയ്തത്. എന്നാൽ ഭർത്താവുമായി ശാരീരിക ബന്ധത്തിന് സ്ത്രീ തയാറായില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഇയാള്‍ ആറാമത്തെ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടി. 

‘ ഭാര്യയോടൊപ്പം ഉറങ്ങാൻ അവൾ സമ്മതിച്ചില്ല. ഞാനുമായി ബന്ധമുണ്ടായാൽ അസുഖം വരുമെന്നാണ് അവൾ പറയുന്നത്. എനിക്ക് ഹൃദ്രോഗവും ഡയബറ്റിസും മറ്റ് അസുഖങ്ങളുമുണ്ട്. എന്നാൽ ഞാനുമായി ബന്ധത്തിലേർപ്പെടാൻ താത്പര്യമുള്ള ഭാര്യയെയാണ് എനിക്കാവശ്യം. ’– ദാഗിയ ഒരു ദേശീയ മാധ്യമത്തോടു  പറഞ്ഞു. 

എന്നാൽ ദാഗിയയുടെത് ആറാമത്തെ വിവാഹമാണെന്ന് ഭാര്യ അറിഞ്ഞിരുന്നില്ല. ആറാമത്തെ ഭാര്യയാണെന്ന യാഥാര്‍ഥ്യം സ്ത്രീയെ അസ്വസ്ഥയാക്കി. 42 വയസ്സുള്ള വിധവയായിരുന്നു സ്ത്രീ. സ്വത്തും പണവും നൽകാമെന്ന് വിവാഹത്തിനു മുൻപ് തന്നെ ദാഗിയ സ്ത്രീക്ക് വാഗ്ദാനം നൽകിയിരുന്നു. തുടർന്ന് ഭാര്യയെ ഇയാൾ അവരുടെ സഹോദരിയുടെ വീട്ടിലാക്കി. പിന്നീട് അങ്ങോട്ട് പോകാതിരിക്കുകയും വിവാഹ മോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയും ചെയ്തു. 

ദാഗിയയുടെ ആദ്യഭാര്യ അതേഗ്രാമത്തിൽ തന്നെ തന്റെ  5 മക്കൾക്കൊപ്പം താമസിക്കുന്നുണ്ട്. 20–35 വയസ്സിനിടെയാണ് മക്കളുടെ പ്രായം. ‘അഞ്ച് സ്ത്രീകളെ എനിക്കു മുൻപ് വിവാഹം ചെയ്തിട്ടുണ്ടെന്ന് അയാൾ മറച്ചു വച്ചു. പക്ഷേ, എന്നെ ഇരുട്ടിലേക്ക് തള്ളിയിട്ട് അയാൾ ഇപ്പോൾ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. അയാളുടെ ആദ്യഭാര്യയും ഈ ഗ്രാമത്തിൽ  തന്നെ ജീവിക്കുന്നുണ്ട്. അയാൾ പുതിയ ബന്ധത്തിലാണെന്ന കാര്യം ഞാൻ ഗ്രാമത്തിൽ ചിലരെ അറിയിച്ചിട്ടുണ്ട്. ’– സ്ത്രീ പറയുന്നു. 

English Summary: 64Year-Old Gujarat Man Looks For His 7th Wife After 6th Wife Refuses to Have Sex With Him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com