ADVERTISEMENT

വിവാഹ ദിവസം തന്നെ ജീവിതത്തിലെ ത്യാഗഭരിതമായ പ്രവർത്തിക്കു തിരഞ്ഞെടുത്തതിലൂടെ ശ്രദ്ധേയരായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ നവദമ്പതികള്‍. വിവാഹച്ചടങ്ങ് കഴിഞ്ഞയുടന്‍ അതേ വേഷത്തില്‍ ആശുപത്രിയില്‍ എത്തി ഒരു പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവർത്തിയിലാണ് ദമ്പതികള്‍ ഏര്‍പ്പെട്ടത്. മരണാസന്നയാ‌യ പെണ്‍കുട്ടിക്ക് രക്തം നല്‍കാന്‍. സംഭവത്തിന്റെ ചിത്രങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥനായ ആഷിഷ് കുമാര്‍ മിശ്ര ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം പുറംലോകം അറിഞ്ഞത്.

രക്തം അടിയന്തരമായി ആവശ്യമുണ്ടായിരുന്നെങ്കിലും ഒരാളും മുന്നോട്ടുവരാതിരുന്നതിനാൽ അത്യാസന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ഇതറിഞ്ഞതോടെ ആഘോഷങ്ങള്‍ ഒഴിവാക്കി വധൂവരന്‍മാര്‍ ആശുപത്രിയില്‍ എത്തി. വിവാഹ വേഷത്തില്‍ രക്തം ദാനം ചെയ്യാന്‍ വരന്‍ കിടക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചിതം പങ്കുവച്ചുകൊണ്ട് എന്റെ ഭാരതം മഹത്തായത് എന്ന വാചകവും പ്രഗ്യാജ് രാജില്‍ നിന്നുള്ള പൊലീസുകാരന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ആരുടെയോ മകള്‍ എന്നു പറഞ്ഞ് ആരും രക്തം നല്‍കാന്‍ മുന്നോട്ടുവരാതിരുന്ന പെണ്‍കുട്ടിക്കാണ് നവദമ്പതികള്‍ രക്തം നല്‍കിയതെന്ന കാര്യവും പൊലീസ് ഉദ്യോഗസ്ഥന്‍ എടുത്തു പറയുന്നു. യുവാക്കളില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ് ഉദ്യാഗസ്ഥന്‍ ചിത്രം ഷെയര്‍ ചെയ്തത്. 

മനുഷ്യവര്‍ഗത്തോടു ചെയ്യാവുന്ന ഏറ്റവും വലിയ സേവനം എന്നാണ് ചിലര്‍ നവദമ്പതികളുടെ കാരുണ്യപ്രവര്‍ത്തിയെ വാഴ്ത്തിരിയിരിക്കുന്നത്. ഇരുവര്‍ക്കും ലോഭമില്ലാതെ ഒട്ടേറെപ്പേര്‍ ആശംസകളും നേര്‍ന്നിട്ടുണ്ട്. 

English Summary: UP couple donates blood on wedding day, wins hearts online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com