ADVERTISEMENT

ഊഷ്മളമായ ബന്ധത്തിന് ബന്ധനം ആവശ്യമാണെന്നാണ് ഇവരുടെ അഭിപ്രായം. ഒരുമാസത്തോളമായി പരസ്പരം ചങ്ങലയ്ക്കിട്ടാണ് ജീവിതം. യുക്രെയിനിലെ ദമ്പതികളായ അലക്സാണ്ടർ കുഡ്‌ലയും പങ്കാളി വിക്റ്റോറിയ പുസ്റ്റോവിറ്റോയുമാണ് പിരിയാതിരിക്കാൻ വ്യത്യസ്തമായ വഴി സ്വീകരിച്ചത്.

handcuff

പരസ്പരം വലിയ സ്നേഹമാണ്. പക്ഷേ, വഴക്കൊഴിഞ്ഞ നേരവുമില്ല. പിരിയാനാണെങ്കിൽ മനസ് അനുവദിക്കുന്നുമില്ല.  ഒടുവിൽ അലക്സാണ്ടറും വിക്ടോറിയയും കണ്ടെത്തിയ മാർഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പരസ്പരം ചങ്ങലയാൽ ബന്ദനസ്ഥരാകാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. അടികൂടാതിരിക്കാനുള്ള മാർഗമായി കഴിഞ്ഞ പ്രണയദിനത്തിലാണ് ഇരുവരും ഇങ്ങനെയൊരു തീരുമാനം എടുത്തത്.

handcuff2

കൈവിട്ട തീരുമാനമല്ല. കൈകെട്ടിയ തീരുമാനം എന്നാണ് ഇരുവരുടെയും ഈ നീക്കത്തെ ലോകം വിശേഷിപ്പിച്ചത്. മൂന്നുമാസത്തേക്കാണ് ഈ തീരുമാനം. ഊണും ഉറക്കവുമെല്ലാം ഈ കയ്യാമത്തോടെയാണ്. അടുത്തിടെ ഈ കയ്യാമത്തോടെ തന്നെ ഇവർ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ഈ വിചിത്രതീരുമാനത്തിന്റെ ചിത്രങ്ങൾ ഇവർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സംഗതി പുറംലോകം അറിഞ്ഞത്. 

അലക്സാണ്ടറിന്റെതായിരുന്നു ഈ വ്യത്യസ്തമായ ആശയം. ആദ്യമൊന്നും വിക്ടോറിയ ഇക്കാര്യത്തിനു വിസമ്മതിച്ചു. എന്നാല്‍, പിന്നീട് മനസ്സുമാറ്റുകയായിരുന്നു. ഇപ്പോൾ ഈ അവസ്ഥയോട് തങ്ങൾ പൊരുത്തപ്പെട്ടതായി ഇരുവരും പറയുന്നു. ‘ഞങ്ങളുടെ വഴക്ക് അവസാനിച്ചിട്ടില്ല. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും അടികൂടും. പരസ്പരം മിണ്ടാതികരിക്കുകയും ചെയ്യും. ഒറ്റയടിക്കങ്ങ് പിരിഞ്ഞു പോകാനാകില്ലല്ലോ. ഒരുമാസമായി ഞങ്ങള്‍ രണ്ടല്ല. ഒന്നാണ്. ഷോപ്പിങ് പോലും ഇങ്ങനെ ഒരുമിച്ചാണ്. ഇതുവരെ അനുഭവിക്കാത്ത ഒരു ലോകമാണിത്. ഇത് ഞങ്ങൾ ആസ്വദിക്കുന്നു.’– വിക്ടോറിയ പറയുന്നു. സംഗതി സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രസികന്‍ കമന്റുകളുമായി എത്തുന്നവരും കുറവല്ല.

English Summary: Ukrainian Couple Handcuff Themselves. Used To Break-Up "Twice A Week"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com