ADVERTISEMENT

ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളുടെ പട്ടികയിൽ എക്കാലവും ഹർഭജൻ സിങ് ഉണ്ട്. അദ്ദേഹത്തിന്റെ കുടുംബവിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും ഹർഭജന്റെ ഭാര്യയും മുൻതാരവുമായ ഗീത ബസ്രയാണ് ജീവിത വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ദിവസം ഗീത നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഹർഭജനോടൊപ്പം ജീവിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ക്രിക്കറ്റ് കളിക്കാരെ കുറിച്ച് അത്തരത്തിലുള്ള കഥകളാണ് കേട്ടിരുന്നതെന്നും ഗീത പറഞ്ഞു. 

‘ഹർഭജനുമായി ഡേറ്റിങ്ങിലാകുന്നതിനു മുന്‍പ് ഒരു ക്രിക്കറ്റ് കളിക്കാരനോടൊപ്പം ജീവിക്കുമെന്ന് കരുതിയിരുന്നില്ല. കാരണം അത്രയും മോശം അഭിപ്രായമാണ് ക്രിക്കറ്റ് കളിക്കാരെ കുറിച്ച് കേട്ടിരിക്കുന്നത്. വശീകരണ സ്വഭാവമുള്ളവരും നിരവധി  കാമുകിമാരുള്ളവരുമാണ് ക്രിക്കറ്റ് കളിക്കാരെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ എന്റെ മുൻധാരണകളെല്ലാം ഹർഭജനുമായി ഡേറ്റിങ് തുടങ്ങിയപ്പോൾ മാറി. തികച്ചും വ്യത്യസ്തവും മനോഹരവുമായിരുന്നു ആ ദിനങ്ങൾ. ഒരാളുമായി അങ്ങനെ ഒരുമിച്ചു പോകുക എന്നത് വളരെ വലിയ കാര്യമാണ്.’– ഗീത പറഞ്ഞു.

2015ലാണ് ഗീത ബസ്രയും ഹർഭജൻ സിങ്ങും വിവാഹിതരാകുന്നത്. 2016ൽ ഹർഭജൻ–ഗീത ദമ്പതികൾക്ക് ഹിനായ എന്ന പെൺകുഞ്ഞും ജനിച്ചു. വലിയ ആവശ്യങ്ങളൊന്നും ഇല്ലാത്ത നല്ല മകളാണ് ഹിനായ എന്ന് ഗീത പറഞ്ഞിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് അടുത്തിടെ ഗീത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com