sections
MORE

ഭാര്യയുടെ മുടി ഭംഗിയാക്കി ബ്രിട്ടിഷ് നടൻ; ഓസ്കർ വേദിയിലെ വ്യത്യസ്ത നിമിഷം; വൈറൽ വിഡിയോ

ritz
SHARE

ഓസ്കര്‍  വേദിയിൽ നിന്ന് ഹൃദ്യമായ ഒരു ദൃശ്യം കണ്ട് മനംനിറഞ്ഞിരിക്കുകയാണ് ലോകം. ബ്രിട്ടിഷ് നടൻ റിസ് അഹമ്മദും ഭാര്യയുമാണ് ആരാധകരുടെ മനസ്സ് കീഴടക്കുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനു മുൻപ് റിസ് ഭാര്യ ഫാത്തിമ്മ ഫറീൻ മിർസയുടെ മുടി ഭംഗിയാക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഫോട്ടോയക്ക് പോസ് ചെയ്യുന്നതിനു മുൻപ് ഒരു മിനുട്ട് എന്ന് ഫോട്ടോ ഗ്രാഫറോട് ആംഗ്യം കാണിക്കുന്ന റിസ് ഫാത്തിമയുടെ മുടി ഒതുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് താൻ ഒരു ഒഫീഷ്യൽ ഗ്രൂമറാണെന്ന് തമാശ രൂപേണ പറഞ്ഞാണ് റിസ് ഇങ്ങനെ ചെയ്യുന്നത്. 

ഓൾ ബ്ലാക്ക് പര്‍ദാ സ്യൂട്ടായിരുന്നു റിസിന്റെ വേഷം. ടർക്കോയിസ് ഫ്ലോവിങ് ഗൗൺ ആയിരുന്നു ഫാത്തിമയുടെ വേഷം. സൗണ്ട് ഓഫ് മെറ്റലിലെ അഭിനയത്തിനാണ് റിസിന് ഓസ്കര്‍ നോമിനേഷൻ ലഭിച്ചത്. ഹൃദ്യമായ നിമിഷം എന്നാണ് ഈ വിഡിയോയ്ക്ക് പലരുടെയും കമന്റുകൾ. മികച്ച നടനുള്ള മത്സരത്തിൽ നോമിനേഷൻ ആദ് മുസ്ലിം നടനാണ് പാക്കിസ്ഥാൻ വംശജനായ നടൻ.

English Summary: Oscars 2021: Riz Ahmed Wins The Red Carpet By Fixing Wife's Hair

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA