ADVERTISEMENT

പലപ്പോഴും പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ട സാഹചര്യം കൂടി ഈ കോവിഡ് കാലത്തുണ്ട് എന്നത് വസ്തുതയാണ്. കൊറോണ വീണ്ടും പിടിമറുക്കിയതോടെ പ്രിയപ്പെട്ടവരോടൊപ്പമുള്ള ആഘോഷങ്ങളെല്ലാം മാറ്റി വയ്ക്കേണ്ടി വന്നു. എന്നാല് അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതെ അപരിചിതരെ വിളിച്ച് വിവാഹം നടത്തുന്ന അവസ്ഥ വന്നാലോ? അത്തരം ഒരു വാർത്തയാണ് യുഎസിൽ നിന്നും വരുന്നത്. താമസം മാറിയ ശേഷം വിവാഹിതരാകാൻ തീരുമാനിച്ച രണ്ടു പേർ അപരിചിതരെ വിളിച്ച് വിവാഹം നടത്തിയിരിക്കുകയാണ്. യുഎസിലെ ടെക്സാസിലാണ് സംഭവം.

ഓഹിയോയിൽ നിന്ന് യുഎസിലെ ടെക്സാസിലേക്ക് മാറിയതിനു ശേഷമാണ് അലെസ്സിസും ഡോനോവാൻ കൈസറും വിവാഹിതരാകാൻ തീരുമാനിച്ചത്. കൊറോണ ശക്തമായതോടെ ബന്ധുക്കള്‍ക്ക് ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. തുടർന്നാണ് ഇരുവരും തങ്ങളുടെ വിവാഹം അപരിചിതരെ വിളിച്ച് നടത്താൻ തീരുമാനിച്ചത്. വധു അലെസിസാണ് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ഫ്രണ്ട്സ് ഫോർ എവർ എന്ന അക്കൗണ്ട് തുടങ്ങിയത്. അതിലൂടെ വിവാഹത്തിന് എത്താൻ കഴിയുന്ന ആളുകളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. അവൾ അഞ്ച്് സ്ത്രീകളെ കണട്െത്തി. അവർ വധുവിന്റെ തോഴികളായി. പിന്നെ അപരിചിതരായ കുറച്ച് അതിഥികളും. ഏപ്രിൽ 25നായിരുന്നു വിവാഹം. ഇവരെല്ലാം എത്തി വിവാഹം ആഘോഷമാക്കുകയും ചെയ്തു. 

‘അടുത്ത ബന്ധുക്കൾക്കെല്ലാം ഇത് വളരെ രസകരമായാണ് തോന്നിയത്. എല്ലാം ഭംഗിയായി നടന്നതിൽ അവർക്ക് സന്തോഷമുണ്ട്. എന്നാല്‍ ചിലർ വളരെ മോശം അഭിപ്രായം പറഞ്ഞു. ഞങ്ങൾ അത് കാര്യമാക്കുന്നില്ല. ഏതായാലും ഞങ്ങൾക്ക് കുറച്ചു പുതിയ സുഹൃത്തുക്കളെ കിട്ടി. ഇങ്ങനെയൊരു തീരുമാനമെടുത്തതിൽ ഒരു കുറ്റബോധവും ഇല്ല’– അലെസിസും കൈസറും പറഞ്ഞു. 

English Summary: Couple invite only strangers to their wedding – including five bridesmaids they met on Bumble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com