ADVERTISEMENT

ഒരു ചെറിയ കണക്ക് പരീക്ഷ കാരണം വിവാഹം മുടങ്ങിയ സംഭവം നടന്നത് ഉത്തർപ്രദേശിലെ മഹോബയിലാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. വരൻ വിവാഹ മാലയുമായി വധുവിന്റെ അരികിലെത്തി. എന്നാൽ വരൻ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ വധു അയാളോട് രണ്ടിന്റെ ഗുണനപ്പട്ടിക പറയാൻ ആവശ്യപ്പെട്ടു. അതിനുശേഷം  വരണമാല്യം ചാർത്താമെന്നും പറഞ്ഞു. സങ്കടകരം എന്ന് പറയാമല്ലോ, വരന് ഗുണനപ്പട്ടിക അറിയില്ലായിരുന്നു. ഇതോടെ വധു വിവാഹം വേണ്ടെന്ന് തീരമാനിച്ചു.

വിവാഹസ്ഥലത്ത് തർക്കമായതോടെ പൊലീസ് ഇവിടേക്ക് എത്തി. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. ബന്ധുക്കളും കുറച്ച് പ്രദേശവാസികളുമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം നടക്കാനൊരുങ്ങുമ്പോഴേക്കും വധു മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. കണക്കിന്റെ ആദ്യപാഠം പോലും അറിയാത്ത ഒരാളെ എങ്ങനെ വിവാഹം ചെയ്യുമെന്നാണ് വധു ചോദിച്ചത്. പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

വരൻ നിരക്ഷരനാണെന്ന് അറിഞ്ഞത് ഞെട്ടിച്ചുവെന്നാണ് വധുവിന്റെ ബന്ധു പറയുന്നത്. വരന്റെ വീട്ടുക്കാർ ഇക്കാര്യം മറച്ചുവെച്ചാണ് വിവാഹത്തിന് ഒരുങ്ങിയതെന്നും പറയുന്നു. എന്തായാലും അയാളെ വേണ്ടെന്ന് വച്ച പെൺകുട്ടിയെ പ്രശംസിക്കുകയാണ് വീട്ടുകാരും ബന്ധുക്കളും. ഇരുവീട്ടുകാരും കൈമാറിയ സമ്മാനങ്ങളും ആഭരണങ്ങളും തിരികെ നൽകി പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്ന് പൊലീസും പറയുന്നു. 

English Summary: Bride Calls Off Wedding As Groom Fails To Recite Table 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com