sections
MORE

മകന്റെ വിവാഹ ദിനം അപ്രതീക്ഷിത വെളിപ്പെടുത്തലുമായി അമ്മ; കടുത്ത നിരാശ എന്ന് മരുമകൾ!

disappointed-couple
SHARE

പലരുടെയും ജീവിതത്തിൽ വളരെ പ്രത്യേകതയുള്ളതായിരിക്കും വിവാഹ ദിനം. എല്ലാകണ്ണുകളും വരന്റെയും വധുവിന്റെയും നേർക്കായിരിക്കും. എന്നാൽ ഇതേദിവസം തന്നെ അതിഥികളുടെ ശ്രദ്ധ ക്ഷണിക്കുന്ന ചിലരുണ്ടാകും. പലപ്പോഴും വരന്റെയോ വധുവിന്റെയോ അടുത്ത ബന്ധുക്കളായിരിക്കും ഇവർ. ഇവിടെ ഒരു അമ്മായിഅമ്മയാണ് തന്റെ വെളിപ്പെടുത്തലുമായി ശ്രദ്ധ നേടുന്നത്. വിവഹാദിവസം അമ്മ നടത്തിയ വെളിപ്പെടുത്തലിൽ മകനും മരുമകളും നിരാശയിലായി.

സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹദിനം തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് യുവതി വെളിപ്പെടുത്തിയത്. ഡേറ്റിങ്ങിലായിരുന്ന യുവാവും യുവതിയും അടുത്തിടെയാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. വിവാഹദിനം മാതാപിതാക്കളാകാൻ പോകുന്നു എന്ന വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാന്‍ തയ്യാറായി ഇരിക്കുകയായിരുന്നു അവർ. എന്നാൽ അപ്പോഴാണ് വരന്റെ മാതാവിന്റെ അപ്രതീക്ഷിത വെളിപ്പെടുത്തൽ. താൻ ഗർഭിണിയാണെന്ന് മകന്റെ വിവാഹ വേദിയിൽ അമ്മ പറഞ്ഞു. ഇത് കുറച്ചൊന്നുമല്ല നിരാശയിലാക്കിയതെന്നും യുവതി പറയുന്നു. 

സംഭവത്തെ കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ: ‘കോവിഡ് ആയതിനാൽ വളരെ ലളിതമായി വിവാഹം നടത്താനായിരുന്നു ഞങ്ങളുടെ തീരുമാനം. പരമ്പരാഗതമായി തുടർന്നു വരുന്ന ചില ആചാരങ്ങൾ നടത്താൻ ഞങ്ങൾ തിരുമാനിച്ചിരുന്നു. ഭക്ഷണ സമയത്ത് എന്റെ ഭർത്താവിന്റെ അമ്മ ഞങ്ങളോട് സദസിൽ അവർ സംസാരിക്കട്ടെ എന്ന് ചോദിച്ചു. ഞങ്ങൾക്കത് വലിയ സന്തോഷമുള്ള കാര്യമായതിനാൽ അനുവാദവും നൽകി. എന്റെ ഭർത്താവ് സംസാരിക്കുന്നതിനു മുൻപായിരുന്നു അത്. ഞങ്ങളെ കുറിച്ച് എന്തെങ്കിലുമായിരിക്കും അവർ സംസാരിക്കാൻ പോകുന്നതെന്നു കരുതി കൂടുതൽ ചോദിച്ചില്ല. അത് വലിയ തെറ്റായി പോയെന്ന് പിന്നീട് ഞങ്ങൾക്ക് തോന്നി. അവർ വീണ്ടും അമ്മയാകാൻ പോകുന്നു എന്നായിരുന്നു പറഞ്ഞത്. അമ്മ ഇപ്പോഴും വളരെ സുന്ദരരിയും ആരോഗ്യവതിയുമാണ്. പക്ഷേ, ഈ വെളിപ്പെടുത്തല്‍ ഞങ്ങളുടെ പദ്ധതി തകിടം മറിച്ചു. വിവാഹ ദിനം തന്നെ ഗർഭിണിയാണെന്ന വാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കാനിരുന്ന ഞങ്ങൾക്ക് ഈ വെളിപ്പെടുത്തൽ നിരാശയാണ് സമ്മാനിച്ചത്. ’– യുവതി പറയുന്നു.

വിവാഹ ശേഷം കുറച്ചു ദിവസം അമ്മായി അമ്മയോട് സംസാരിക്കാൻ പോലും തയ്യാറായില്ലെന്നും യുവതി പറഞ്ഞു. ‘അമ്മയുടെ സഹോദരി എന്നെ വിളിച്ച് കാര്യമെന്താണെന്നു ചോദിച്ചു. വിവാഹദിനം മറ്റുള്ളവരുടെ ശ്രദ്ധ അവരിലേക്ക് തിരിച്ച അമ്മാായി അമ്മയുടെ നടപടി ശരിയായില്ലെന്ന് ഞാൻ ആന്റിയെ അറിയിച്ചു. ഞാൻ ഒരു ശുഭവാർത്ത അറിയിക്കാൻ തയ്യാറായി നിൽക്കുമ്പോഴായിരുന്നു ഈ നീക്കം. അത് സ്വാർത്ഥതയായി. കാരണം എന്റെ വിവാഹം ഒരു മഹാമാരിക്കാലത്ത് മറ്റ് ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് നടത്തുന്നത്. അതിനിടെ ഗർഭിണിയാണെന്ന വിവരം വിവാഹ വേദിയിൽ പറയുന്നത് ഞങ്ങളുടെ സന്തോഷമായിരുന്നു. അത് ഇല്ലാതാക്കിയതിൽ കടുത്ത നിരാശയും അതൃപ്തിയും ഉണ്ട്.’–യുവതി വ്യക്തമാക്കി. യുവതിയെ ഭർത്താവും പിന്തുണച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചതോടെ യുവതിയെ പിന്തുണയ്ക്കും വിധമായിരുന്നു ഭൂരിപക്ഷത്തിന്റെ പ്രതികരണം. 

English Summary: Mother In Law Announces She Is Pregnant At Son's Wedding

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA