sections
MORE

ഏതൊരു അമ്മയും ഇതാഗ്രഹിക്കും; സമ്മാനം കൊണ്ട് സുസ്മിത സെന്നിനെ അതിശയിപ്പിച്ച് മകള്‍ അലീഷ

Sushmita-Sen-Alisah
SHARE

മാതൃദിനത്തില്‍ വിലപ്പെട്ട സമ്മാനം ആഗ്രഹിക്കാത്ത അമ്മമാര്‍ കാണില്ല. മക്കള്‍ തന്നെയാണ് ഏറ്റവും വിലപിടിച്ച സമ്മാനമെങ്കിലും അവരില്‍ നിന്നു സമ്മാനം ലഭിച്ചാല്‍ അതിലും വലിയൊരു സന്തോഷം ഒരമ്മയ്ക്കും ലഭിക്കാനില്ല. മുന്‍ മിസ് യൂണിവേഴ്സും ബോളിവുഡ് നടിയുമായ സുസ്മിത സെന്നിന്റെ സമ്മാനം മകള്‍ അലീഷയും റിനീയും തന്നെയാണ്. എന്നാല്‍ മാതൃദിനത്തില്‍ മനോഹരവും അവിസ്മരണീയവുമായ ഒരു സമ്മാനം കൊണ്ട് അമ്മയെ അതിശയിപ്പിച്ചിരിക്കുകയാണ് മകള്‍ അലീഷ. സ്വയം തുന്നിയെടുത്ത അലങ്കാര വസ്തുക്കളാണ് അലീഷ സുസ്മിതയ്ക്കു സമ്മാനിച്ചത്. വര്‍ണശബളമായ ഒരു കാര്‍ഡും അതിനൊപ്പമുണ്ടായിരുന്നു. ഹാപ്പി മദേഴ്സ് ഡേ എന്നു സ്നേഹാക്ഷരങ്ങളില്‍ കുറിച്ചിട്ട വാക്കുകളും. തനിക്കു കിട്ടിയ സമ്മാനത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തുകൊണ്ട് മാതൃദിനത്തിന്റെ സന്ദേശം ലോകത്തെ അറിയിച്ചിരിക്കുകയാണ് സുസ്മിത.

ഇതിലെ ഓരോ വരകളും എന്റെ മകള്‍ കൈകൊണ്ട് വരച്ചതാണ്. സമയമെടുത്തും അധ്വാനിച്ചും നിറഞ്ഞ സ്നേഹം കൊണ്ടും മകള്‍ എനിക്കു സമ്മാനിച്ചത്. എത്രയധികം രൂപ കൊടുത്താലും ഒരു കടയില്‍ നിന്നും വാങ്ങാന്‍ കഴിയാത്തത്. ഞാന്‍ ഏറ്റവും വിലമതിക്കുന്ന സമ്മാനം. ഓരോ മാതൃദിനത്തിലും എന്റെ അലീഷ എനിക്കുവേണ്ടി എനിക്കുവേണ്ടി എന്തെങ്കിലും ചെയ്യാറുണ്ട്. ഇതാ ഇപ്പോഴും അവള്‍ അവസരത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു. ഓരോ തവണയും അവള്‍ എന്നെ കൂടുതല്‍ അതിശയപ്പെടുത്തുന്നു. എന്റെ പ്രിയപ്പെട്ട മകളേ... 

അലീഷ ഷോണ, ഞാന്‍ നിന്നെ മറ്റാരേക്കാളും സ്നേഹിക്കുന്നു. എന്നും അനുഗ്രഹീതയായി വളരുക. ലോകത്തിനു നിന്നെപ്പോലുള്ള നന്‍മ നിറഞ്ഞവരെയാണു വേണ്ടത്. എന്നും നീ എന്റെ ജീവിതത്തിലുണ്ട്; ഓര്‍മകളിലും- വിഡിയോയ്ക്കൊപ്പം സുസ്മിത കുറിച്ച വാക്കുകള്‍.

കുട്ടികളെ വളര്‍ത്തുന്ന എല്ലാ അമ്മമാര്‍ക്കും എന്റെ ആശംസകള്‍. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ദൈവത്തോടു നന്ദി പറയുന്നു. 

നിങ്ങള്‍ അമ്മമാരുടെ വംശം എന്നും നിലനില്‍ക്കട്ടെ. 

നിങ്ങളുടെ സന്തോഷം നിങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. അതു മറ്റുള്ളവരിലേക്കും പടരുന്നു; പകരുന്നു. അമ്മാരേ, നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. നിങ്ങളാണു ലോകത്തിന്റെ ഉറച്ച ശക്തി. ശോഭ അമ്മയ്ക്കും പ്രിതം മായ്ക്കും ഞാന്‍ നന്ദി പറയുന്നു. പ്രതിസന്ധിയുടെ കാലത്തും ഉറച്ച പിന്തുണയുമായി നിന്ന നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണു ഞാന്‍ നന്ദി പറയുക. എല്ലാ തിരിച്ചടികളും അതിജീവിച്ച് കൂടുതല്‍ കരുത്ത് നേടി ഞാന്‍ മടങ്ങിവരിക തന്നെ ചെയ്യും. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ബഹുമാനിക്കുന്നു. ആദരിക്കുന്നു- സുസ്മത സന്ദേശത്തില്‍ പറയുന്നു. 

രണ്ടു പെണ്‍കുട്ടികളുടെ ദത്തെടുത്ത് വളര്‍ത്തുന്നതിലൂടെ നേരത്തേ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു നടി. 2000 -ല്‍ റിനീ എന്ന കുട്ടിയേയും 2010ല്‍ അലീഷയേയുമാണ് സുസ്മിത തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചതും പിന്നീട് അവരുടെ അമ്മയായി ജീവിക്കുന്നതും.

ജയ്പൂരില്‍ ആര്യ എന്ന ടെലിവിഷന്‍ പരമ്പരയൂടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്ന സുസ്മിത അടുത്തിടെയാണ് മുംബൈയില്‍ കുടുംബത്തിനൊപ്പം ചേര്‍ന്നത്. സ്ത്രീ ശാക്തീകരണത്തിനു നല്‍കിയ സംഭാവനകളുടെ പേരില്‍ ചാംപ്യന്‍സ് ഓഫ് ചേഞ്ച് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA