ADVERTISEMENT

വിവാഹത്തിന് മദ്യപിച്ചെത്തി വരൻ. മദ്യപിച്ച് ലക്കുകെട്ടതോടെ വിവാഹമാല ചാർത്തേണ്ട ആളെയും മാറിപ്പോയി. വധുവിന് പകരം വരണമാല്യം ചാർത്തിയത് വധുവിന്റെ അമ്മയ്ക്ക്. സംഭവത്തിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. 

'കുടിച്ചത് കുറച്ച് കൂടിപ്പോയി' എന്ന തലക്കെക്കോടെയാണ് വിഡിയോ പ്രചരിക്കുന്നത്. വരണമാല്യം കയ്യിലേന്തി നിൽക്കുന്ന വരൻ എതിർദിശയിൽ നിൽക്കുന്ന വധുവിന് മാലയണിയിക്കുന്നതിന് പകരം തൊട്ടടുത്ത് നിന്ന് അമ്മയെ അണിയിക്കുകയായിരുന്നു. 

ഇതോടെ വരനെ അമ്മ തള്ളി മാറ്റുന്നതും വിഡിയോയിൽ കാണാം.  പിന്നീട് വീണ്ടും വധുവിന് മാലയിടാൻ ശ്രമിക്കുമ്പോൾ വരന് അതിന് സാധിക്കാതെ അടുത്തിരുന്ന കസേരയിലേക്ക് ചാഞ്ഞ് വീഴുന്നു. നിരവധിപ്പേരാണ് സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ കാണുന്നത്. എന്നാൽ വിഡിയോ പഴയതാണെന്നും വ്യാജമാണെന്നുമുള്ള അഭിപ്രായങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്നുകഴിഞ്ഞു. 

 

English Summary: Drunken Groom Attempting To Put Varanamalyam on Mother In Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com