ADVERTISEMENT

യുവതിയെ വിവാഹം ചെയ്യാൻ കല്യാണപന്തലിലേക്ക് അണിഞ്ഞൊരുങ്ങി രണ്ടു യുവാക്കളും ബന്ധുക്കളും എത്തി. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്​വാലിയിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം. മോഹിനി എന്ന യുവതിയും ബബ്‌ലു  എന്ന യുവാവും തമ്മിലുള്ള വിവാഹമാണ് അവിടെ നടക്കേണ്ടിയിരുന്നത്.

ബബ്‌ലുവും ബന്ധുക്കളും വിവാഹവേദിയിലെത്തിയപ്പോൾ യുവതിയുടെ ബന്ധുക്കൾ അവരെ സ്വീകരിച്ചിരുത്തി. തൊട്ടുപിന്നാലെയാണ് മറ്റൊരു വരനും കുടുംബവും വേദിയിലേക്ക് എത്തിയത്. ഹയാത്‌നഗർ സ്വദേശിയായ അജിത്തും മാതാപിതാക്കളും ബന്ധുക്കളുമാണ് അണിഞ്ഞൊരുങ്ങി കല്യാണത്തിന് എത്തിയത്. ഇതോടെ ആകെ പ്രശ്നമായി.യുവതിയും അജിത്തും തമ്മിൽ മുൻപ് പ്രണയത്തിലായിരുന്നു. വീട്ടുകാർ ഈ ബന്ധം എതിർത്തതോടെയാണ് മറ്റൊരു യുവാവുമായി കല്യാണം ഉറപ്പിച്ചത്. ഇത് അറിഞ്ഞ കാമുകൻ കല്യാണദിവസം വരനെ പോലെ തന്നെ അണിഞ്ഞൊരുങ്ങി ബന്ധുക്കളെയും കൂട്ടി വേദിയിലെത്തുകയായിരുന്നു. ഒടുവിൽ അജിത്തിനൊപ്പം പോവുകയാണെന്ന് യുവതി നിലപാട് വ്യക്തമാക്കിയതോടെ പ്രശ്നം കൂടുതൽ വഷളായി. 

ആദ്യമെത്തിയ വരന്റെ ബന്ധുക്കൾ ബഹളം വച്ചതോടെ പൊലീസ് സ്ഥലത്തെത്തി. വധുവിന്‍റെ പിതാവിനെയും അമ്മാവനെയും കാമുകൻ അജിത്തിന്റെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com