ADVERTISEMENT

വിവാഹ വേദിയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് വിവാഹത്തിൽ നിന്നു പിൻമാറി യുവതി. ഉത്തർപ്രദേശലെ പ്രതാപ്ഘർ ജില്ലയിലാണ് സംഭവം. ബന്ധുക്കൾക്കൊപ്പം മദ്യപിച്ച് എത്തിയ വരൻ വധുവിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വരണമാല്യം ചാർത്തുന്നതിനു മുൻപ് പെൺകുട്ടിയോട് നൃത്തം ചെയ്യാൻ വരൻ ആവശ്യപ്പെട്ടു. തുടർന്ന് പെൺകുട്ടി വിവാഹത്തിൽ നിന്ന് പിൻമാറി. 

തിക്രി ഗ്രാമത്തിലെ ഒരു കർഷകന്റെ മകളാണ് 22കാരിയായ വധു. സമീപ ഗ്രാമമായ കുടില്യ അഹിനയാണ് വരന്റെ സ്ഥലം. കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗൺ കാലത്താണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. വിവാഹവേദിയിൽ സുഹൃത്തുക്കള്‍ക്കും ബന്ധുക്കൾക്കും ഒപ്പം മദ്യപിച്ചെത്തിയ വരന്റെ പെരുമാറ്റം പെൺകുട്ടിയുടെ വീട്ടുകാരെ അക്ഷരാർത്ഥത്തില്‍ അമ്പരപ്പിച്ചു. 

ആദ്യം വരന്റെ മോശം പെരുമാറ്റം വധുവും വീട്ടുകാരും കാര്യമാക്കിയില്ല. എന്നാൽ വരണമാല്യം ചാർത്തുന്നതിനു മുൻപ് ഇയാളുടെ പെരുമാറ്റം കൂടുതൽ വഷളായി. മാല ചാർത്തുന്നതിനു മുൻപ് പെൺകുട്ടിയോട് നൃത്തം ചെയ്യാൻ വരൻ ആവശ്യപ്പെട്ടു. എന്നാൽ പെൺകുട്ടി തയ്യാറായില്ല. തുടർന്ന് ഇയാള്‍ പെൺകുട്ടിയെയും വീട്ടുകാരെയും അസഭ്യം പറഞ്ഞു. കാര്യങ്ങൾ കയ്യാങ്കളിയിലെത്തിയതോടെ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് പെൺകുട്ടി അറിയിച്ചു. വിവാഹത്തിന്റെ പേരിൽ വരനും കുടുംബത്തിനും നൽകിയ സമ്മാനങ്ങൾ തിരിച്ചു നൽകണമെന്നും വധുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് വധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു.

വരന്റെ വീട്ടുകാർ പ്രശ്നം പരിഹരിച്ച് വിവാഹം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും വധുവും വീട്ടുകാരും തയ്യാറായില്ല. ‘ഇത് പെൺകുട്ടിയുടെ തീരുമാനമാണ്. മദ്യപിച്ചെത്തിയ വരന്‍ പെൺകുട്ടിയോടും കുടുംബത്തോടും അപമര്യാദയായി പെരുമാറി. വിവാഹത്തിന്റെ പേരിൽ നൽകിയ സമ്മാനങ്ങൾ തിരിച്ചു നൽകാമെന്ന് വരന്റെ വീട്ടുകാർ സമ്മതിച്ചതോടെ ഇരുകുടുംബവും സമവായത്തോടെ പിരിഞ്ഞു.’–  പൊലീസ് ഓഫിസർ വ്യക്തമാക്കി.

English Summary: Bride cancels wedding after groom arrives drunk, forces her to dance & misbehaves with relatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com