ADVERTISEMENT

കൊറോണവൈറസ് വ്യാപനം ജീവിതത്തിന്റെ എല്ലാ മേഖലകളെയും സാരമായി ബാധിച്ചു കഴിഞ്ഞു.  വിദ്യാഭ്യാസവും ജോലിയും എല്ലാം  കോവിഡ് മാനദണ്ഡങ്ങൾ  അടിസ്ഥാനപ്പെടുത്തിയാണ്. ഇതിൽനിന്നെല്ലാം ഒരു പടികൂടി കടന്നു  ചിന്തിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ വൈറലാകുന്നത്. കോവിഡ് വാക്സിൻ സ്വീകരിച്ച  യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിച്ചുകൊണ്ടാണ് പരസ്യം .

മാത്തമാറ്റിക്സിൽ ബിരുദാനന്തരബിരുദം നേടിയ യുവതിയാണ്  വരനെ തേടി പരസ്യം നൽകിയിരിക്കുന്നത്. പെൺകുട്ടി  കോവിഷീൽഡ് വാക്സിന്റെ രണ്ടു ഡോസും  എടുത്തതാണ് എന്ന് പരസ്യത്തിൽ പറയുന്നു. വരന് വേണ്ട പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും എല്ലാം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. അതേപോലെ കോവിഷീൽഡ് വാക്സിൻ  എടുത്തിരിക്കണം എന്നതും ഒരു പ്രധാന നിബന്ധനയാണ്. രണ്ടു ഡോസും സ്വീകരിച്ചിരിക്കണം എന്നത് എടുത്തു പറയുന്നുമുണ്ട്.

ക്ഷമാശീലവും നർമ്മബോധവും വായനാശീലവും ഒക്കെയാണ് വരനുവേണ്ട മറ്റു ഗുണഗണങ്ങൾ . വരനും വധുവും കൊവിഡ് വാക്സിൻ സ്വീകരിച്ചിരിക്കണം എന്നത് പോലും സാധാരണം ആവുകയാണോ എന്ന അടിക്കുറിപ്പോടെ എം പി ശശി തരൂരും വിവാഹ പരസ്യത്തിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

English Summary: Is Covid-19 vaccination the new requirement for marriage?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com