ADVERTISEMENT

പ്രതിശ്രുത വരൻ പുകയില ചവയ്ക്കുന്നത് കണ്ടതോടെ വിവാഹത്തിൽ നിന്ന് പിന്മാറി യുവതി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. ബന്ധുക്കൾക്കൊപ്പം പുകയില ചവച്ചെത്തിയ യുവാവിനെ കണ്ടതും വിവാഹത്തിനു താത്പര്യമില്ലെന്ന് യുവതി അറിയിക്കുകയായിരുന്നു

ജൂൺ 5–നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ആഘോഷങ്ങൾ തുടങ്ങുകയും ചെയ്തു. വരനും സംഘവും ആഘോഷമായി യുവതിയുടെ വീട്ടിലേക്ക് എത്തി. അപ്പോഴാണ് വരൻ പുകയില ചവയ്ക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഈ വിവഹം തനിക്ക് വേണ്ടെന്ന് യുവതി പറഞ്ഞു. 

മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലും യുവതി തന്റെ തീരുമാനം മാറ്റിയില്ല. ഇതോടെ ഇരുകുടുംബവും ചേർന്ന് വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. തമ്മിൽ കൈമാറിയ സമ്മാനങ്ങളെല്ലാം ഇരുകുടുംബങ്ങളും തിരികെ നൽകി. 

English Summary: Uttar Pradesh bride calls off wedding after groom turns up chewing gutka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com