sections
MORE

വിവാഹത്തോട് അടുത്തപ്പോൾ അയാൾ പിന്മാറി; ഇതുവരെ പറയാത്ത ആ കഥ തുറന്നു പറഞ്ഞ് നീന ഗുപ്ത

neena-gupta
SHARE

അറിയപ്പെടാത്ത ഒരു വിവാഹ ഒരുക്കത്തിന്റെ കഥയുണ്ട് പ്രശസ്ത ബോളിവുഡ് താരം നീന ഗുപ്തയുടെ ജീവിതത്തില്‍. യൗവ്വനത്തില്‍ തന്റെ വിവാഹം ഉറപ്പിച്ചതാണെന്നു നടി തന്നെയാണ് വെളിപ്പെടുത്തുന്നത്. എന്നാല്‍, അവസാന നിമിഷം ആ വിവാഹം നടന്നില്ല. 

‘അദ്ദേഹം’  ആ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. എന്തു കാരണം കൊണ്ടെന്ന് ഇന്നും എനിക്കറിയില്ല: നീന പറയുന്നു. രണ്ടു പതിറ്റാണ്ടായി എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥയെക്കുറിച്ച് നടി കരീന കപൂറിനോടു സംസാരിക്കുന്ന ടോക് ഷോയിലാണ് നീന ഇതുവരെ പറയാത്ത ജീവിത രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിനൊപ്പം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഒട്ടേറെ അറിയപ്പെടാത്ത കഥകളും സംഭവങ്ങളും നീന ആത്മകഥയില്‍ പറയുന്നുണ്ട്. 

വിവാഹം കഴിക്കാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി എല്ലാ ഒരുക്കവും നടത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം എല്ലാം തകരുകയായിരുന്നു. പക്ഷേ, ഞാന്‍ തളര്‍ന്നില്ല. എനിക്കു മുന്നോട്ടുപോകണമായിരുന്നു. ഞാനിതാ ഇപ്പോഴും മുന്നോട്ടുള്ള യാത്രയില്‍ തന്നെയാണ്- നീന പറയുന്നു. 

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിവിയന്‍ റിച്ചാര്‍ഡ്സുമായുള്ള നീനയുടെ ജീവിതം ഒരു കാലത്ത് രാജ്യത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. റിച്ചാര്‍ഡ്സില്‍ നീനയ്ക്ക് ഒരു മകളുമുണ്ട് - ഫാഷന്‍ ഡിസൈനറായ മസബ ഗുപ്ത. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെയാണ് ഇരുവരും കാണുന്നതും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ ആ ബന്ധം പിന്നീ്ട് നീനയ്ക്ക് അവസാനിപ്പിക്കേണ്ടിവന്നു. അതിന്റെ വ്യക്തമായ കാരണങ്ങള്‍ നടി ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. എന്നാല്‍, വിവാഹിതനായ 

പുരുഷനുമായി ബന്ധം തുടങ്ങുന്ന സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്ന് അടുത്തകാലത്തും അവര്‍ പറഞ്ഞിരുന്നു. 1980- കളിലായിരുന്നു നീനയും റിച്ചാര്‍ഡ്സും തമ്മിലുള്ള പ്രണയം. വര്‍ഷങ്ങള്‍ക്കു ശേഷം 2008 ല്‍ ചാര്‍ട്ടേണ്ട് അക്കൗണ്ടന്റായ വിവേക് മെഹ്റയെ നീന വിവാഹം കഴിച്ചു. ഉത്തരാഖണ്ഡിലെ മുക്തേശ്വറിലാണ് ദമ്പതികള്‍ ഇപ്പോള്‍ ജീവിക്കുന്നത്. 

യൗവ്വനത്തില്‍ ഞാന്‍ ഒറ്റയ്ക്കാണു ജീവിച്ചത്. അന്ന് എന്റെ യാത്ര ഒറ്റയ്ക്കായിരുന്നു. എന്റെ ജീവിതം സ്വന്തം ഇഷ്ടപ്രകാരമാണു ഞാന്‍ ജീവിച്ചത്. ദൈവം എനിക്കു സമ്മാനിച്ചതൊക്കെയും ഞാന്‍ സന്തോഷത്തോടെ ഏറ്റുവാങ്ങി. ഒരു പരാതിയും പറഞ്ഞിട്ടില്ല. ദുരനുഭവങ്ങളെയും പിന്നിട്ട് ഞാന്‍ ജീവിതം തുടര്‍ന്നു. സാധാരണ സ്ത്രീകളെപ്പോലെ വിവാഹം കഴിച്ച് ഭര്‍ത്താവും കുട്ടികളുമൊത്ത് 

ജീവിക്കണം എന്നു ഞാനും ആഗ്രഹിച്ചിരുന്നു. സാധാരണ കുടുംബജീവിതം നയിക്കുന്നവരെ കാണുമ്പോള്‍ എനിക്ക് അസൂയയും തോന്നാറുണ്ട്. എന്നാല്‍ ആരെയും കുറ്റപ്പെടുത്താന്‍ ഞാനില്ല. ദുഃഖം മറക്കാന്‍ മദ്യത്തില്‍ അഭയം കണ്ടെത്തിയതുമില്ല. ആഗ്രഹിച്ചത് എനിക്കു കിട്ടിയില്ല. എന്നാല്‍ അതു ജീവിതത്തിന്റെ അവസാനം ആയിരുന്നില്ല- നടി പറഞ്ഞു. 

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് തന്റെ പങ്കാളിയാകേണ്ടിയിരുന്ന വ്യക്തി വിവാഹത്തില്‍ നിന്നു പിന്‍മാറിയതെന്നും അവര്‍ പറഞ്ഞു. വിവാഹ വസ്ത്രങ്ങള്‍ പോലും ഡല്‍ഹിയില്‍ നിന്നു ഞാന്‍ തയാറാക്കിവാങ്ങിയിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹമെന്നെ വിളിച്ചു പറഞ്ഞു: നിന്നെ വിവാഹം കഴിക്കാന്‍ ഞാന്‍  ആഗ്രഹിക്കുന്നില്ല. ഇന്നുമെനിക്കറിയില്ല, അദ്ദേഹം എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന്. എനിക്ക് എന്തു ചെയ്യാന്‍ കഴിയും. എനിക്കു തനിച്ചു ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടിയിരുന്നു. ഞാന്‍ അദ്ദേഹത്തെ ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളെ ബഹുമാനിച്ചിരുന്നു. ഞാന്‍ അവരുടെ വീട്ടില്‍ ജീവിച്ചിട്ടുമുണ്ട്. അദ്ദേഹം പിന്നീട് വിവാഹിതനായി. കുട്ടികളുമായി സുഖമായി സന്തോഷത്തോടെ ജീവിക്കുന്നു. ഇപ്പോഴും അദ്ദേഹം ജീവിച്ചിരിപ്പുണ്ട്. എന്റെ ആത്മകഥ അദ്ദേഹവും വായിക്കട്ടെ- നീന ഗുപ്ത പറയുന്നു. 

അച്ഛനില്ലാത്ത കുട്ടിയായി മസബയെ വളര്‍ത്തിയ കാലത്ത് താന്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ചും നീന ആത്മകഥയില്‍ പറയുന്നുണ്ട്. അക്കാലത്ത് മുംബൈയിലായിരുന്നു അവരുടെ താമസം. ജീവിതത്തിലെ മറ്റനേകം സംഭവങ്ങളും മറയില്ലാതെ നടി സ്വന്തം ജീവിതകഥയില്‍ പറയുന്നുണ്ട്. 

English Summary: Neena Gupta Reveals An Ex Cancelled Their Wedding At "The Last Minute": "Till Today I Don't Know Why"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA